എഡിറ്റര്‍
എഡിറ്റര്‍
അഭിമാന കേരളം ഇതിനെന്ത് ഉത്തരം നല്‍കും, അടച്ചുറപ്പ് വേണ്ടത് മനോനിലയ്ക്കാണ്; നടിക്കെതിരായ ആക്രമണത്തില്‍ നടിയ്ക്ക് പിന്തുണയുമായി മഞ്ജു വാര്യര്‍
എഡിറ്റര്‍
Sunday 19th February 2017 1:35pm

കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ യുവനടിയ്ക്ക് പിന്തുണയുമായി നടി മഞ്ജു വാര്യര്‍. നടിയെ ഇന്നലെ കണ്ടെന്നും ഒരു പെണ്‍കുട്ടിയുടെ മനസിനെ ഒരിക്കലും കീഴ്‌പ്പെടുത്താനാകില്ലെന്ന് അവളുടെ മുഖം പറയുന്നുണ്ടെന്നും മഞ്ജു തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ കുറിക്കുന്നു.

നടിയ്‌ക്കൊപ്പം നില്‍ക്കേണ്ടതിന് പകരം ചൂണ്ടുവിരലുകള്‍ പരസ്പരം ചൂണ്ടുകയാണെന്നും എന്തു കൊണ്ടാണ് ഇങ്ങനെയെന്ന് ഒരു നിമിഷം ചിന്തിക്കാനും താരം പറയുന്നു. സ്ത്രീത്വമുള്‍പ്പടെ പലതിനും മാതൃകയായ കേരളം ഇതിന് എന്ത് മറുപടി നല്‍കുമെന്നും മഞ്ജു ചോദിക്കുന്നു. കേവലം പ്രസംഗങ്ങളില്‍ മാത്രം ഉയര്‍ത്തി പിടിക്കേണ്ടതല്ല സ്ത്രീത്വത്തിന്റെ അഭിമാനമെന്നും മഞ്ജു പറയുന്നു.

സൗമ്യയും ജിഷയും ഉണ്ടായപ്പോള്‍ നമ്മള്‍ അടച്ചുറപ്പില്ലാത്ത തീവണ്ടി മുറികളേയും വീടുകളേയും കുറിച്ച് സംസാരിച്ചു. പക്ഷെ യുവ നടി ആക്രമിക്കപ്പെട്ടത് കാറില്‍ ആള്‍ത്തിരക്കുള്ള ദേശീയ പാതയിലൂടെ സഞ്ചരിക്കുമ്പോഴാണ്. അപ്പോള്‍ അടച്ചുറപ്പ് വേണ്ടത് മനോനിലയ്ക്കാണ്. മഞ്ജു വാര്യര്‍ കുറിക്കുന്നു.

മഞ്ജുവിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

Advertisement