എഡിറ്റര്‍
എഡിറ്റര്‍
നടി ആക്രമിക്കപ്പെട്ട കേസ്; മഞ്ജുവിന്റെ സഹോദരന്‍ മധു വാര്യരില്‍ നിന്നും മൊഴിയെടുക്കുന്നു
എഡിറ്റര്‍
Wednesday 2nd August 2017 2:14pm

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസ് കൂടുതല്‍ സങ്കീര്‍ണമാവുന്നു. നടി മഞ്ജു വാര്യരുടെ സഹോദരനും നടനുമായ മധു വാര്യരില്‍ നിന്ന് പോലീസ് മൊഴിയെടുക്കുകയാണ്. ഉച്ചയോടുകൂടി ആലുവ പോലീസ് ക്ലബില്‍ വിളിച്ചുവരുത്തിയായിരുന്നു മൊഴിയെടുക്കല്‍.

കേസുമായി ബന്ധപ്പെട്ട്, ദിലീപിന്റെ മുന്‍ ഭാര്യ കൂടിയായ മഞ്ജു വാര്യരെ പോലീസ് ചോദ്യം ചെയ്തുവെന്ന് നേരത്തെ സ്ഥിരീകരിക്കാത്ത വാര്‍ത്തകള്‍ ഉണ്ടായിരുന്നു. എന്നാല്‍, മഞ്ജുവിനോട് അടുത്ത വൃത്തങ്ങള്‍ ഈ വാര്‍ത്ത നിഷേധിക്കുകയാണ് ഉണ്ടായത്.

അതേസമയം, കേസുമായി ബന്ധപ്പെട്ട് ദിലീപിന്റെ ഏതാനും ബന്ധുക്കളില്‍ നിന്നും മൊഴിയെടുക്കുന്നുണ്ട്. ദിലീപിന്റെ പേരിലുള്ള വാഹനത്തിലാണ് ഇവര്‍ മൊഴി നല്‍കാനായി എത്തിയത്.

നേരത്തെ കേസുമായി ബന്ധപ്പെട്ട് നടി ശ്രിത ശിവദാസില്‍ നിന്നും പൊലീസ് മൊഴിയെടുത്തിരുന്നു. ശ്രിതയുടെ ഉളിയന്നൂരിലെ വീട്ടിലെത്തിയായിരുന്നു മൊഴിയെടുത്തത്. ആക്രമിക്കപ്പെട്ട നടിയും ശ്രിതയും അടുത്ത സുഹൃത്തുക്കളാണ്.

Advertisement