കോഴിക്കോട്: ഇടവേളയ്ക്കുശേഷം മലയാള സിനിമയിലേയ്ക്ക് തിരിച്ചുവന്ന നടി മഞ്ജു വാര്യര്‍ പൊതുരംഗത്തും വളരെ സജീവമാണിപ്പോള്‍. ഇതിനിടെ മലയാളികളുടെ പ്രിയനടി രാഷ്ട്രീയത്തിലേയ്ക്കിറങ്ങുമെന്ന വാര്‍ത്തയും വന്നിരുന്നു.

ഊഹാപോഹങ്ങള്‍ക്കെല്ലാം വിരാമമിട്ടു കൊണ്ട രാഷ്ട്രീയപ്രവേശനത്തെക്കുറിച്ച് മനസുതുറക്കുകയാണ് മഞ്ജു വാര്യര്‍. രാഷ്ട്രീയത്തെക്കുറിച്ച് തനിക്കൊന്നുമറിയില്ലെന്നും അതിനൊന്നും താല്‍പ്പര്യമില്ലെന്നും മഞ്ജു പറയുന്നു.

Subscribe Us:

Also Read: ബി.ജെ.പിയെന്നാല്‍ സംഘപരിവാറല്ല, സംഘപരിവാര്‍ ബി.ജെ.പിയുമല്ല: മോഹന്‍ ഭാഗവത്


‘ രാഷ്ട്രീയത്തെക്കുറിച്ച് ഒരു അറിവുമില്ല. അതിനെക്കുറിച്ച് മനസ്സിലാക്കാന്‍ ശ്രമിക്കുമ്പോള്‍ മുഴുവന്‍ കണ്‍ഫ്യൂഷനാണ്. എല്ലാ പാര്‍ട്ടിയിലുള്ളവരുമായും സൗഹൃദമുണ്ട്’.

തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന വാര്‍ത്തയില്‍ യാതൊരു സത്യവുമില്ലെന്നും മഞ്ജു പറഞ്ഞു.

വനിതയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് മഞ്ജുവിന്റെ പ്രതികരണം. കേരളത്തിന് ഇതുവരെ ഒരു വനിതാ മുഖ്യമന്ത്രി ഉണ്ടായിട്ടില്ലല്ലോയെന്ന ചോദ്യത്തിന് അതിന് എന്നെയാണോ കണ്ടിരിക്കുന്നതെന്ന് ചിരിയോടെ മഞ്ജു പ്രതികരിച്ചു.