എഡിറ്റര്‍
എഡിറ്റര്‍
മഞ്ജുവാര്യരുടെ തിരിച്ചുവരവായിരുന്ന രഞ്ജിത് ചിത്രം മാറ്റിവെച്ചു
എഡിറ്റര്‍
Thursday 7th November 2013 2:42pm

manju

മഞ്ജുവാര്യരുടെ മലയാള സിനിമയിലേക്കുള്ള രണ്ടാം വരവ് രഞ്ജിത് ചിത്രത്തിലൂടെയാണെന്ന വാര്‍ത്ത ഏറെ സന്തോഷത്തോടെയാണ് ആരാധകര്‍ സ്വീകരിച്ചത്.

മഞ്ജുവാര്യര്‍ തന്നെയാണ് കോഴിക്കോട് വെച്ച് നടന്ന പരിപാടിയില്‍ താന്‍ രഞ്ജിത് ചിത്രത്തിലൂടെ സിനിമയിലേക്ക് വീണ്ടും വരികയാണെന്ന് പറഞ്ഞത്. രഞ്ജിതും മോഹന്‍ ലാലും ഇക്കാര്യം സ്ഥിരീകരിക്കുകയു ചെയ്തിരുന്നു.

മോഹന്‍ലാലും മഞ്ജുവാര്യരും ഒന്നിക്കുന്ന രഞ്ജിത് ചിത്രം സൂപ്പര്‍ ഹിറ്റാകുമെന്ന് ആളുകള്‍ ആദ്യമേ വിധിയെഴുതുകയും ചെയ്തു.

ചിത്രത്തിന്റെ ഷൂട്ടിങ് ഈ വര്‍ഷം അവസാനത്തോടെ ഉണ്ടാകുമെന്നായിരുന്നു അറിയാന്‍ കഴിഞ്ഞത്.

എന്നാല്‍ ഈ ചിത്രം ഉടനുണ്ടാവില്ല എന്നാണ് സിനമാലോകത്തു നിന്നുള്ള വാര്‍ത്തകള്‍. എന്നാല്‍ ചിത്രം തല്‍ക്കാലം വേണ്ടെന്ന് വച്ചതിന്റെ കാരണം വ്യക്തമല്ല.  ചിത്രത്തില്‍ പൃഥ്വിരാജും അഭിനയിക്കുന്നുവെന്ന തരത്തിലും വാര്‍ത്തകള്‍ പരന്നിരുന്നു.

ഇതോടെ റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന ഹൗ ഓള്‍ഡ് ആര്‍ യു ആകും മഞ്ജുവിന്റെ തിരിച്ചുവരവിലെ ആദ്യ ചിത്രമെന്ന് ഉറപ്പായി.

Advertisement