എഡിറ്റര്‍
എഡിറ്റര്‍
സുനിയെ അറസ്റ്റുചെയ്തത് പൊലീസിന്റെ നേട്ടം; പോലീസിന് അഭിവാദ്യങ്ങളും അഭിനന്ദനങ്ങളുമെന്ന് മഞ്ജു വാര്യര്‍
എഡിറ്റര്‍
Thursday 23rd February 2017 4:51pm

 

കൊച്ചി: നടിയെ അക്രമിച്ച കേസില്‍ പള്‍സര്‍ സുനിയെ അറസ്റ്റ് ചെയ്തത് പൊലീസ് നടപടിയെ അഭിനന്ദിച്ച് മഞ്ജു വാര്യര്‍. സുനിയെ അറസ്റ്റ് ചെയ്തത് പൊലീസിന്റെ നേട്ടമെന്നും പോലീസിന് അഭിവാദ്യങ്ങളും അഭിനന്ദനങ്ങളും അര്‍പ്പിക്കുന്നതായും മഞ്ജു വാര്യര്‍ പറഞ്ഞു. തട്ടിക്കൊണ്ടു പോയത് യാദ്യശ്ചികമായി നടന്നതല്ലെന്നും മുന്‍കൂട്ടി പ്ലാന്‍ ചെയ്തതാണെന്നും മഞ്ജു പറഞ്ഞു.


Also read നടിയെ ആക്രമിച്ചത് ക്വട്ടേഷനല്ലെന്ന് പള്‍സര്‍ സുനിയുടെ മൊഴി 


കൂടുതല്‍ കാര്യങ്ങള്‍ അന്വേഷണത്തിലൂടെ പുറത്ത് വരുമെന്നും എല്ലാവരെയും പോലെ വിവരങ്ങള്‍ക്കായി താന്‍ കാത്തിരിക്കുകയാണെന്നും അറസ്റ്റിനു ശേഷം മഞ്ജു പ്രതികരിച്ചു. ഇന്ന് ഉച്ഛയ്ക്ക് എറണാകുളം സി.ജെ.എം കോടതിയില്‍ കീഴടങ്ങാനെത്തിയപ്പോഴായിരുന്നു കേസിലെ പ്രധാന പ്രതികളായ പള്‍സര്‍ സുനിയെയും വിജീഷിനെയും അറസ്റ്റ് ചെയ്തത്. സുനിയുടെ അറസ്റ്റ് രേഖപ്പെടുത്തിയതായി എറണാകുളം റേഞ്ച് ഐ.ജി കെ.പി വിജയന്‍ പറഞ്ഞു. പ്രതികളെ എ.ഡി.ജി.പി സന്ധ്യയുടെ നേതൃത്വത്തില്‍ ചോദ്യം ചെയത് വരികയാണ്.

പള്‍സര്‍ സുനിയെയും വിജീഷിനെയും അറസ്റ്റ് ചെയ്ത പൊലീസ് നടപടിയെ അഭിനന്ദിച്ച് നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്. സുനിയെ അറസ്റ്റ് ചെയ്ത പൊലീസില്‍ വിശ്വാസമുണ്ടെന്നും കൂടുതല്‍ വിവരങ്ങള്‍ക്കായി കാത്തിരിക്കുകയാണെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു. സുനിയെ അറസ്റ്റ് ചെയ്യ്ത നടപടി സന്തോഷകരമെന്ന് കെ.പി.എസി ലളിതയും പ്രതികരിച്ചു.

Advertisement