എഡിറ്റര്‍
എഡിറ്റര്‍
‘ഈ വീട്ടമ്മയ്ക്ക് മുന്നില്‍ എവറസ്റ്റിന് മുന്നിലെന്ന പോലെ തലകുനിക്കുന്നു’; അഞ്ച് ദിവസത്തിനിടെ രണ്ട് വട്ടം എവറസ്റ്റിനെ കീഴടക്കിയ വീട്ടമ്മയ്ക്ക് മഞ്ജു വാര്യരുടെ അഭിവാദ്യം
എഡിറ്റര്‍
Monday 22nd May 2017 8:40pm

കോഴിക്കോട്: അരുണാചല്‍ സ്വദേശിയായ അന്‍ഷു ജാംസെന്‍പാ അഞ്ച് ദിവസത്തിനുള്ളലില്‍ രണ്ട് വട്ടം ലോകത്തിലെ വലിയ കൊടുമുടിയായ എവറസ്റ്റിനെ കീഴടക്കിയിരിക്കുകയാണ്. ചരിത്രത്തില്‍ തന്നെ ഇങ്ങനൊന്ന് ആദ്യമാണ്. ആദ്യത്തേത് കഴിഞ്ഞ 16 ആം തിയ്യതിയും രണ്ടാമത്തേത് ഇന്നലെയുമായിരുന്നു.

രണ്ട് കുട്ടികളുടെ അമ്മയായ അന്‍ഷു ഇത് അഞ്ചാം തവണയാണ് എവറസ്റ്റിന്റെ മുകളിലെത്തുന്നത്. ധീരയായ ഈ അമ്മയ്ക്ക് അഭിവാദ്യമര്‍പ്പിച്ച് മലയാളത്തിന്റെ ലേഡി സൂപ്പര്‍ സ്റ്റാര്‍ മഞ്ജു വാര്യരും രംഗത്തെത്തിയിരിക്കുകയാണ്. ഫെയ്‌സ്ബുക്കിലൂടെയായിരുന്നു മഞ്ജു തന്റെ ആദരമറിയിച്ചത്.


Also Read: ‘തനിക്കൊരു ജട്ടി ഇട്ടൂടെടോ!’; മുംബൈയുടെ വിജയം ഉടു തുണി പറിച്ചാടി ആഘോഷിച്ച് ജോസ് ബട്‌ലര്‍, വീഡിയോ കാണാം


റാണി പത്മിനിയുടെ ഷൂട്ടിങ്ങിനിടെ എവറസ്റ്റ് തന്നെ മോഹിപ്പിച്ചതിനെ കുറിച്ചും മഞ്ജു തന്റെ പോസ്റ്റില്‍ പറയുന്നു.

‘ റാണിപത്മിനിയുടെ ഷൂട്ടിങ്ങിനിടെ ഐസ്‌ക്രീംകപ്പിന്റെ മുകളറ്റംപോലെ ഒന്നുരണ്ടുവട്ടം എവറസ്റ്റ് കൊതിപ്പിച്ചിരുന്നു, പക്ഷേ സൂക്ഷിച്ചുനോക്കിയപ്പോള്‍ കൊതി ഭയമായി. അതിന്റെ മുകളിലെത്തിയവരെക്കുറിച്ചോര്‍ത്ത് അപ്പോള്‍ അദ്ഭുതപ്പെട്ടു. ആ ഓര്‍മയും ആദരവും മനസ്സിലുള്ളതുകൊണ്ടാണ് അരുണാചല്‍പ്രദേശുകാരിയായ അന്‍ഷു ജംസെന്‍പ എന്ന വീട്ടമ്മയുടെ നേട്ടത്തിനുമുന്നില്‍ എവറസ്റ്റിനുമുന്നിലെന്നോണം തലകുനിക്കുന്നത്.’ എന്നായിരുന്നു മഞ്ജു തന്റെ പോസ്റ്റില്‍ കുറിച്ചത്.

സ്ത്രീക്ക് ഏത് ഉയരവും അപ്രാപ്യമല്ല എന്ന് തെളിയിച്ച,വീണ്ടുംവീണ്ടും തെളിയിച്ച അന്‍ഷുവിന് അഭിവാദ്യമെന്നും മഞ്ജു പറയുന്നു.

ഇത് ആദ്യമായല്ല അന്‍ഷു ദിവസങ്ങളുടെ വ്യത്യാസത്തില്‍ എവറസ്റ്റിനെ കീഴടക്കുന്നത്. മുമ്പ് 2011 ല്‍ മെയ് 12 നും 21 നുമായി പത്ത് ദിവസത്തെ വ്യത്യാസത്തില്‍ അന്‍ഷു കൊടുമുടിയ്ക്ക് മുകളിലെത്തിയിരുന്നു. ശനിയാഴ്ച്ച രാവിലെ 10 മണിയ്ക്ക് ബേസ് ക്യാമ്പില്‍ നിന്നും കയറ്റം ആരംഭിച്ച അന്‍ഷും പിറ്റേന്ന് രാവിലെ ഏഴേ മുക്കാലോടെയാണ് മുകളിലെത്തിയത് ഇതിനിടെ ചെറിയ ഇടവേളയേ അവര്‍ എടുത്തുള്ളൂ എന്നതും ശ്രദ്ധേയമാണ്.

ബുദ്ധ വിശ്വാസിയായ അന്‍ഷു പറയുന്നത് ബുദ്ധനുള്ള തന്റെ ആദര സൂചകമായാണ് ഓരോവട്ടവും എവറസ്റ്റ് കയറുന്നതെന്നാണ്. അതേസമയം അന്‍ഷുവിന്റെ സാഹസികതയെ അരുണാചല്‍ മുഖ്യമന്ത്രി പേമ ഖഡ്ഡു പ്രത്യേകം അഭിനന്ദിച്ചു.


Don’t Miss: ‘കാണണം എന്നുള്ളവര്‍ പെട്ടെന്നു കണ്ടോ, ഇപ്പോ തെറിക്കും തിയ്യറ്ററീന്ന്’; നിസ്സഹായനായി അഡ്വഞ്ചേഴ്‌സ് ഓഫ് ഓമനക്കുട്ടന്റെ സംവിധായകന്‍


മഞ്ജുവിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം

റാണിപത്മിനിയുടെ ഷൂട്ടിങ്ങിനിടെ ഐസ്‌ക്രീംകപ്പിന്റെ മുകളറ്റംപോലെ ഒന്നുരണ്ടുവട്ടം എവറസ്റ്റ് കൊതിപ്പിച്ചിരുന്നു, പക്ഷേ സൂക്ഷിച്ചുനോക്കിയപ്പോള്‍ കൊതി ഭയമായി. അതിന്റെ മുകളിലെത്തിയവരെക്കുറിച്ചോര്‍ത്ത് അപ്പോള്‍ അദ്ഭുതപ്പെട്ടു. ആ ഓര്‍മയും ആദരവും മനസ്സിലുള്ളതുകൊണ്ടാണ് അരുണാചല്‍പ്രദേശുകാരിയായ അന്‍ഷു ജംസെന്‍പ എന്ന വീട്ടമ്മയുടെ നേട്ടത്തിനുമുന്നില്‍ എവറസ്റ്റിനുമുന്നിലെന്നോണം തലകുനിക്കുന്നത്. രണ്ടുകുട്ടികളുടെ അമ്മയായ അന്‍ഷു അഞ്ചുദിവസത്തിനിടെ രണ്ടുപ്രാവശ്യമാണ് എവറസ്റ്റ് കീഴടക്കിയത്. ആദ്യം ഈ മാസം 16ന്. അതുകഴിഞ്ഞ് 21ന്. ഇതോടെ ആകെ അഞ്ചുവട്ടം അവര്‍ എവറസ്റ്റ് നിറുകതൊട്ടു. ഈ നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യക്കാരിയാണ് അന്‍ഷു. സ്ത്രീക്ക് ഏത് ഉയരവും അപ്രാപ്യമല്ല എന്ന് തെളിയിച്ച, വീണ്ടും വീണ്ടും തെളിയിച്ച അന്‍ഷുവിന് അഭിവാദ്യം…

Advertisement