എഡിറ്റര്‍
എഡിറ്റര്‍
ഈ ഏദന്‍ തോട്ടം രാമന്റേതല്ല, കുഞ്ചാക്കോ ബോബന്റേതാണ്: മഞ്ജു വാര്യര്‍
എഡിറ്റര്‍
Monday 15th May 2017 1:40pm

രാമന്റെ ഏദന്‍ തോട്ടം എന്ന ചിത്രത്തെ അഭിനന്ദിച്ച് നടി മഞ്ജു വാര്യര്‍. ഹൃദ്യമായ കാഴ്ചയാണ് രാമന്റെ ഏദന്‍ തോട്ടമെന്നും അതീവസുന്ദരമായ കഥാമുഹൂര്‍ത്തങ്ങളാണ് സിനിമ സമ്മാനിക്കുന്നതെന്നും മഞ്ജു പറയുന്നു.

കുഞ്ചാക്കോ ബോബന്‍ എന്ന നടന്റെ ഇതുവരെയുള്ള കഥാപാത്രങ്ങളില്‍ ഏറ്റവും മികച്ചതെന്നു തന്നെ പറയാം ഈ സിനിമയിലേത്. ഒരു പാട് സന്ദര്‍ഭങ്ങളില്‍ സൂക്ഷ്മാഭിനയത്തിലൂടെ ചാക്കോച്ചന്‍ നിറഞ്ഞു നിലക്കുകയാണ്.


Dont Miss  അമ്മമാരോട് ചെയ്യുന്നതിന്റെ ഫലം നമ്മള്‍ അനുഭവിക്കും; ഞാനും അനുഭവിച്ചു: സേതുലക്ഷ്മി അമ്മ 


ഈ ഏദന്‍ തോട്ടം രാമന്റേതല്ല, കുഞ്ചാക്കോ ബോബന്റേതാണ്. മനോഹരമായ സിനിമ തന്നതിന് സംവിധായകന്‍ രഞ്ജിത് ശങ്കറിന് നന്ദിയെന്നും മഞ്ജു പറയുന്നു.

കേരളത്തിലെ മികച്ച ക്യാമറാമാന്‍മാരിലൊരാളായ ശ്രീ മധു നീലകണ്ഠന്റെ കൈയൊപ്പ് ഈ സിനിമയെ കൂടുതല്‍ ഹൃദ്യമാക്കുന്നു. അനുസിതാര, ജോജു ജോര്‍ജ്, രമേഷ് പിഷാരടി തുടങ്ങി എല്ലാ അഭിനേതാക്കള്‍ക്കും മഞ്ജു അഭിനന്ദനം അറിയിക്കുന്നുണ്ട്.

Advertisement