എഡിറ്റര്‍
എഡിറ്റര്‍
ഇന്ന് ഞാന്‍ ജീവനോടെ ഇരിക്കാന്‍ കാരണം മനോജ് കെ ജയന്‍: മഞ്ജു വാര്യര്‍
എഡിറ്റര്‍
Thursday 9th March 2017 2:35pm

തിരുവനന്തപുരം: സിനിമയുടെ ഷൂട്ടിങ്ങിനിടെ താരങ്ങള്‍ക്ക് പല തരത്തിലുള്ള അപകടങ്ങളും പറ്റാറുണ്ട്. ചിലര്‍ അതില്‍ നിന്നെല്ലാം അത്ഭുതകരമായി രക്ഷപ്പെടുകയും ചെയ്യും. അത്തരത്തില്‍ സിനിമാ ഷൂട്ടിങ്ങിനിടെ താനും മരണത്തെ മുഖാമുഖം കണ്ടുവെന്ന് പറയുകയാണ് നടി മഞ്ജുവാര്യര്‍.

താന്‍ നായികമായി വേഷമിട്ട ആദ്യ ചിത്രമായ സല്ലാപം എന്ന സിനിമയുടെ ഷൂട്ടിങ്ങിനിടെ മരണത്തെ മുന്നില്‍ കണ്ട അനുഭവം തുറന്ന് പറയുകയാണ് മഞ്ജു.

ചിത്രത്തിന്റെ ക്ലൈമാക്‌സ് ട്രെയിനിന് മുന്നില്‍ ചാടാന്‍ വേണ്ടി ഓടുന്ന രംഗമാണ്. ആ സമയം ഏതോ ഒരു അമാനുഷിക ശക്തി തന്നെ ഓടാന്‍ പ്രേരിപ്പിച്ചെന്ന് മഞ്ജു പറയുന്നു.

ട്രെയിനിന്റെ ഏതോ ഒരു കമ്പയിലോ കൊളുത്തിലോ എന്റെ മുടി നാര് തൊട്ടിരുന്നു. പക്ഷേ എങ്ങനെയോ മനോജേട്ടന് എന്നെ പിടിച്ചുനിര്‍ത്താന്‍ സാധിച്ചു. ഇന്ന് ഞാന്‍ ജീവനോടെ ഇരിക്കാന്‍ കാരണം ഒരു പക്ഷെ മനോജേട്ടനാണ്- മഞ്ജു പറയുന്നു.

മഴവില്‍ മനോരമ ചാനലില്‍ റിമി ടോമി അവതരിപ്പിക്കുന്ന ഒന്നും ഒന്നും മൂന്ന് എന്ന പരിപാടിക്കിടെയായിരുന്നു മഞ്ജുവിന്റെ പരാമര്‍ശം. എപ്പിസോഡിന്റെ പ്രമോ വീഡിയോ പുറത്തുവന്നിട്ടുണ്ട്.

പുതിയ ചിത്രമായ കെയര്‍ ഓഫ് സൈറ ഭാനുവിന്റെ പ്രമോഷനുമായി ബന്ധപ്പെട്ടാണ് ഷയിന്‍ നിഗത്തിനൊപ്പം മഞ്ജു പരിപാടിയില്‍ അതിഥിയായി എത്തിയത്.

Advertisement