Categories

Headlines

ഭീമന്റെ യാത്രകളെ ലാലേട്ടന്‍ അനശ്വരമാക്കട്ടെ; മഹാഭാരത നാളുകള്‍ക്കായി കാത്തിരിക്കുന്നെന്ന് മഞ്ജു വാര്യര്‍

തിരുവനന്തപുരം: മലയാളത്തിന്റെ സുകൃതമായ എഴുത്തുകാരന്‍ എം.ടി.വാസുദേവന്‍നായരുടെ ‘രണ്ടാമൂഴം’ ‘ മഹാഭാരതം’ എന്ന പേരില്‍ സിനിമായാകുന്നുവെന്ന വാര്‍ത്ത ഏതൊരു മലയാളിയ്ക്കുമെന്നപോലെ തനിക്കും സന്തോഷവും അഭിമാനവും തരുന്നതാണെന്ന് നടി മഞ്ജു വാര്യര്‍.

മുതല്‍മുടക്കിലും ദൃശ്യാവിഷ്‌കാരത്തിലും ഇന്ത്യ ലോകത്തിന് സമ്മാനിക്കുന്ന അത്ഭുതമായി ഇത് മാറുമെന്ന പ്രഖ്യാപനം, സ്വപ്നം പോലും കാണാതിരുന്ന ഉയരങ്ങളിലേക്കാണ് നമ്മുടെ സിനിമയെ കൈപിടിച്ചുകൊണ്ടുപോകുന്നതെന്നും മഞ്ജു പറയുന്നു.

വിവിധഭാഷകളിലെ ഏറ്റവും മികച്ച അഭിനേതാക്കളും സാങ്കേതികവിദഗ്ദ്ധരും ‘മഹാഭാരത’ത്തിനുവേണ്ടി ഒരുമിക്കുമ്പോള്‍ അത് മറ്റൊരു ഇതിഹാസമാകും രചിക്കുക. എം.ടി.സാറെന്ന പ്രതിഭ അക്ഷരങ്ങളില്‍കൊത്തിയെടുത്ത ശില്‍പമാണ് രണ്ടാമൂഴം. ആത്മാവുകൊണ്ടെഴുതിയ രചന.

തിരരൂപവും അതേപോലൊരു ക്ലാസിക് ആകുമെന്ന് ഉറപ്പാണ്. ആത്മസംഘര്‍ഷങ്ങളുടെയും വൈകാരികതയുടെയും വനസ്ഥലികളിലൂടെയുള്ള ഭീമന്റെ യാത്രകളെ അനശ്വരമാക്കുക നമ്മുടെ പ്രിയപ്പെട്ട ലാലേട്ടനാണ്. അദ്ദേഹത്തിന്റെ അഭിനയജീവിതം ഈ കഥാപാത്രത്തിലൂടെ അനേകം സൗഗന്ധികമുഹൂര്‍ത്തങ്ങളെ അനായാസം നുള്ളിയെടുത്തുകൊണ്ട് ഐതിഹാസികമായ പരിവേഷത്തിലേക്ക് സഞ്ചരിക്കുന്നത് കാണാന്‍ നമുക്ക് കാത്തിരിക്കാം.


Dont Miss നിലപാടുകള്‍ സ്വീകരിക്കുന്നതിന്റെ പേരില്‍ എഡിറ്റര്‍മാര്‍ വിമര്‍ശിക്കപ്പെടുന്നു; യു.പിയിലേതടക്കമുള്ള തെരഞ്ഞെടുപ്പ് ഫലങ്ങള്‍ക്ക് ശേഷം എന്റെ ജോലിയുടെ സ്വഭാവം മാറി: ഷാനി പ്രഭാകരന്‍ 


ആയിരം കോടി നിര്‍മാണച്ചെലവുള്ള ഒരു സിനിമ സംഭവിക്കാന്‍ കാരണമായത് ബി.ആര്‍.ഷെട്ടി എന്ന വ്യവസായപ്രമുഖനാണ്. ഭാരതസംസ്‌കൃതിയുടെ ഏറ്റവും ഉജ്ജ്വലമായ ഒരു ഏടിനെ ലോകത്തിന് മുമ്പാകെ ആദ്യമായി ദൃശ്യരൂപത്തില്‍ അഭിമാനപൂര്‍വം അവതരിപ്പിക്കുകയെന്ന വലിയദൗത്യം ഏറ്റെടുത്തതിന് അദ്ദേഹത്തെ എത്രപ്രശംസിച്ചാലും അധികമാകില്ല.

‘മഹാഭാരത’ത്തിന്റെ എല്ലാ വിസ്തൃതിയെയും ക്യാമറയിലേക്ക് ചേര്‍ത്തുവയ്ക്കാന്‍ സംവിധായകന്‍ വി.എ.ശ്രീകുമാര്‍ മേനോന് കഴിയട്ടെ. ഇനി ‘മഹാഭാരത’നാളുകള്‍ക്കായി കാത്തിരിക്കാമെന്നും മഞ്ജു പറയുന്നു.

Tagged with: |


‘ആ കേസ് മധ്യപ്രദേശ് പൊലീസ് കെട്ടിച്ചമച്ചത്’ ചാമ്പ്യന്‍ ട്രോഫിയ്ക്കിടെ പാക്കിസ്ഥാനെ അനുകൂലിച്ചെന്നാരോപിച്ച് 15 മുസ്‌ലിം യുവാക്കള്‍ക്കെതിരെ കേസെടുത്ത സംഭവത്തില്‍ പരാതിക്കാരന്റെ വെളിപ്പെടുത്തല്‍

ന്യൂദല്‍ഹി: ചാമ്പ്യന്‍ ട്രോഫിയുമായി ബന്ധപ്പെട്ട് പാകിസ്ഥാന്‍ ടീമിന്റെ വിജയം ആഘോഷിച്ചു എന്നാരോപിച്ച് 15 മുസ്‌ലിം യുവാക്കള്‍ക്കെതിരെ കേസെടുത്ത സംഭവത്തില്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി പരാതിക്കാരന്‍. കേസ് പൊലീസ് കെട്ടിച്ചമച്ചതാണെന്നും തന്റെ ഫോണ്‍ തട്ടിപ്പറിഞ്ഞ് പൊലീസ് തന്നെയാണ് പരാതി പറഞ്ഞതെന്നാണ് പരാതി നല്‍കിയെന്നു പൊലീസ് ആരോപിക്കുന്ന സുഭാഷിന്റെ വെളിപ