എഡിറ്റര്‍
എഡിറ്റര്‍
എളുപ്പമല്ല ആ പരകായപ്രവേശം; മാധവിക്കുട്ടിയുടെ മാന്ത്രികഗന്ധം ഞാനറിയുന്നു : മഞ്ജുവാര്യര്‍
എഡിറ്റര്‍
Friday 24th March 2017 12:15pm

ആമിമായി വേഷമിട്ടതിന്റെ സന്തോഷം പങ്കുവെച്ച് നടി മഞ്ജുവാര്യര്‍. കമല്‍ ഒരുക്കുന്ന ആമിയുടെ ചിത്രീകരണം ആരംഭിച്ചതിന് പിന്നാലെയാണ് ആമി എന്ന കഥാപാത്രമായുള്ള പരകായപ്രവേശത്തെ കുറിച്ച് താരം പറയുന്നത്.

മാധവിക്കുട്ടിയായുള്ള പരകായപ്രവേശം ഒരിക്കലും എളുപ്പമല്ലെന്നും ഗുരുസ്ഥാനീയനായ കമല്‍ സാര്‍ വഴികാട്ടട്ടെയെന്നും മഞ്ജു പറയുന്നു. മാധവിക്കുട്ടിയുടെ മാന്ത്രികഗന്ധം ഈ നിമിഷം താന്‍ അനുഭവിച്ചറിയുന്നു.

അക്ഷരങ്ങളെ നൃത്തം ചെയ്യിച്ച വിരലുകള്‍ വാത്സല്യത്തിന്റെ തണുപ്പോടെ മൂര്‍ദ്ധാവില്‍ തൊടുന്നു. പ്രാര്‍ത്ഥനയോടെ ആമിയാവുന്നുെന്നും മഞ്ജു പറയുന്നു. പുന്നയൂര്‍കുളത്താണ് ആമിയുടെ ചിത്രീകരണം ആരംഭിച്ചിരിക്കുന്നത്.

മഞ്ജുവിന്റെ ഫേസ്ബുക്ക് പോസ്റ്റ്
ആമിയാകുന്നു…ഹൃദയത്തില്‍, സ്വപ്നങ്ങളില്‍, ഇന്നും ഭ്രമിപ്പിക്കുന്ന മയൂരത്തിനു മുന്നില്‍.. ഒരു നീര്‍മാതളം നടുന്നു. ഭാവനയ്ക്കും യാഥാര്‍ഥ്യത്തിനുമിടയിലെവിടെയോ ആണ് മാധവിക്കുട്ടി പൂത്തു നിന്നത്.

എളുപ്പമല്ല ആ പരകായപ്രവേശം. അതുല്യപ്രതിഭയായ കമല്‍ സാര്‍ എന്ന ഗുരുസ്ഥാനീയന്‍ വഴികാട്ടട്ടെ. ഈ നിമിഷം അറിയാനാകുന്നുണ്ട്, മാധവിക്കുട്ടിയുടെ മാന്ത്രിക ഗന്ധം.


Dont Miss കാസര്‍ഗോഡ് മദ്രസാധ്യാപകന്റെ കൊലപാതകം; അറസ്റ്റിലായ മൂന്ന് പേര്‍ ബി.ജെ.പി-ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ 


അക്ഷരങ്ങളെ നൃത്തം ചെയ്യിച്ച വിരലുകള്‍ വാത്സല്യത്തിന്റെ തണുപ്പോടെ മൂര്‍ദ്ധാവില്‍ തൊടുന്നു. ഞാന്‍ ശിരസ്സു നമിക്കുന്നു, പ്രണമിക്കുന്നു… പ്രാര്‍ഥനകളോടെ ആമിയാകുന്നു.

 

Advertisement