എഡിറ്റര്‍
എഡിറ്റര്‍
ഭഷീ ടാക്‌സിയുടെ ഗുഡ്‌വില്‍ അംബാസഡറായി മഞ്ജു വാര്യര്‍
എഡിറ്റര്‍
Wednesday 13th November 2013 12:05pm

manju-new

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ പിന്തുണയോടെ സേവനം തുടങ്ങുന്ന ഭഷീ ടാക്‌സിയുടെ ഗുഡ്‌വില്‍ അംബാസഡറായി നടി മഞ്ജു വാര്യരെ തിരഞ്ഞെടുത്തു.

ഈ മാസം 19നാണു ഭഷീ ടാക്‌സിയുടെ ആദ്യഘട്ടമായി വനിതകളുടെ ഉടമസ്ഥതയിലുള്ളതും വനിതകള്‍ തന്നെ ഓടിക്കുന്നതുമായ കാറുകള്‍ തലസ്ഥാനത്തു നിരത്തിലിറങ്ങുന്നത്.

സാമൂഹ്യനീതി വകുപ്പിനു കീഴില്‍ രൂപവത്കരിച്ച ജെന്‍ഡര്‍ പാര്‍ക്കിന്റെ നൂതന സംരംഭത്തിന് സന്നദ്ധസേവനമായാണ് മഞ്ജു വാര്യര്‍ പ്രചാരകയാകുന്നത്.

പദ്ധതിയെക്കുറിച്ച് അറിഞ്ഞപ്പോള്‍ തന്നെ മഞ്ജു വാര്യര്‍ ഗുഡ്‌വില്‍ അംബാസഡറാകാനുള്ള താത്പര്യം അറിയിക്കുകയായിരുന്നു.

പുരുഷകേന്ദ്രീകൃതമായ മേഖലയിലേക്കു ധൈര്യപൂര്‍വം കടന്നുവന്നു ടാക്‌സി സര്‍വീസിനു സന്നദ്ധരായ സ്ത്രീകളോടു തനിക്കു ബഹുമാനമുണെ്ടന്നും അവര്‍ പറഞ്ഞു.

Advertisement