എഡിറ്റര്‍
എഡിറ്റര്‍
ഒരു കയ്യടികിട്ടാന്‍, ഒരു ചിരികിട്ടാന്‍ സ്ത്രീയെ അവഹേളിക്കുന്ന സിനിമയ്ക്ക് ഞാന്‍ എതിരുനില്‍ക്കും: മഞ്ജു വാര്യര്‍
എഡിറ്റര്‍
Sunday 5th March 2017 12:37pm

തിരൂര്‍: ഒരു കയ്യടി കിട്ടാന്‍ വേണ്ടിയോ അല്ലെങ്കില്‍ ഒരു ചിരി കിട്ടാന്‍ വേണ്ടിയോ സ്ത്രീയെ അവഹേളിക്കുന്ന സിനിമയ്ക്ക് താന്‍ എതിരു നില്‍ക്കുമെന്ന് നടി മഞ്ജു വാര്യര്‍. മാധ്യമം ലിറ്റററി ഫെസ്റ്റില്‍ ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയുമായുള്ള സംവാദത്തിനിടെയാണ് മഞ്ജു തന്റെ നിലപാട് വ്യക്തമാക്കിയത്.

സിനിമയില്‍ നായകന്‍ സ്ത്രീയെ അവഹേളിക്കുന്ന രംഗത്ത് മഞ്ജുവിന് ഇനി അഭിനയിക്കേണ്ടി വന്നാല്‍ അതിന് തയ്യാറാവുമോ എന്ന ചോദ്യത്തോട് പ്രതികരിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു മഞ്ജു.

അത്തരമൊരു രംഗം സിനിമയില്‍ വരുന്ന സാഹചര്യം അനുസരിച്ചായിരിക്കും തന്റെ തീരുമാനമെന്നാണ് മഞ്ജു പറഞ്ഞത്. ‘ സ്ത്രീയെ അവഹേളിക്കാനായി മാത്രമാണ് ആ രംഗം ചെയ്യുന്നതെങ്കില്‍, ഒരു കയ്യടി കിട്ടാന്‍ അല്ലെങ്കില്‍ ഒരു ചിരി കിട്ടാന്‍ വേണ്ടിയാണ് അത് ചെയ്യുന്നതെങ്കില്‍ തീര്‍ച്ചയായും ഞാന്‍ അതിനെ എതിര്‍ക്കും.’ മഞ്ജു പറഞ്ഞു.

സ്ത്രീവിരുദ്ധ സിനിമയുടെ ഭാഗമാകില്ല എന്ന പൃത്വിരാജിന്റെ നിലപാടിനെ മഞ്ജു അഭിനന്ദിക്കുകയും ചെയ്തു.

വളരെ ചെറുപ്പത്തില്‍ സിനിമയിലേക്കു വന്നയാളാണ് താന്‍. അന്ന് സിനിമയെക്കുറിച്ച് തനിക്ക് വലിയ അറിവൊന്നും ഉണ്ടായിരുന്നില്ല. എന്നാല്‍ ഒരു പാട് വര്‍ഷങ്ങള്‍ക്കുശേഷമാണ് താന്‍ തിരിച്ചുവരുന്നത്. സ്വാഭാവികമായിട്ടും ഒരുപാട് വര്‍ഷങ്ങള്‍ ഒരു വ്യക്തിയിലുണ്ടാക്കുന്ന മാറ്റം എന്നിലും ഉണ്ടായിട്ടുണ്ട്. അതാണ് താന്‍ കുറേ പക്വതയാര്‍ജിച്ചതായി തോന്നുന്നതെന്നും മഞ്ജു വിശദീകരിച്ചു.

Advertisement