Categories

മഞ്ജുവിന്റെ രഞ്ജിത് ചിത്രം ഉടന്‍; മറിച്ചുള്ള വാര്‍ത്തകള്‍ തെറ്റെന്ന്

manju-new

മഞ്ജുവാര്യരും രഞ്ജിതും മോഹന്‍ലാലും ഒരുമിക്കുന്ന ചിത്രം മാറ്റിവെച്ചെന്ന വാര്‍ത്ത തെറ്റാണെന്ന  സിനിമയുമായി ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ അറിയിച്ചു.

ചീത്രീകരണം ആരംഭിക്കാനിരിക്കെ മഞ്ജുവിന്റെ ആദ്യ ചിത്രത്തെപ്പറ്റി ഇത്തരമൊരു പ്രചാരണം നടന്നത് സിനിമാ പ്രവര്‍ത്തകര്‍ക്കിടയില്‍ ആശയക്കുഴപ്പമായി.

മോഹന്‍ലാലിന്റെ നായികയായി മഞ്ജു വാര്യര്‍ അഭിനയിക്കുന്ന ചിത്രത്തിനു മാറ്റമില്ലെന്നും. ഇതു സംബന്ധിച്ച വാര്‍ത്തകള്‍ ശരിയല്ലെന്നുമാണ് സിനിമാ വൃത്തങ്ങള്‍ അറിയിച്ചത്.

മഞ്ജു വാരിയര്‍ മലയാള സിനിമയിലേക്കു തിരിച്ചുവരവു നടത്തുന്ന ഈ ചിത്രത്തിന്റെ രചനയിലാണ് സംവിധായകന്‍ രഞ്ജിത്.

ചിത്രത്തിന്റെ പേരു പോലും ഏതാണ്ട് തീരുമാനമായ ഘട്ടത്തില്‍ ചിത്രം തല്‍ക്കാലത്തേയ്ക്ക് മാറ്റിവയ്ക്കുമെന്ന പ്രചാരണം ശരിയല്ലെന്ന് ഇവര്‍ അറിയിച്ചു.

കഴിഞ്ഞ ഏതാനും ദിവസങ്ങളായി രഞ്ജിതിന്റെ ഈ ചിത്രം ഉടനുണ്ടാവില്ലെന്ന തരത്തില്‍ വാര്‍ത്തകള്‍ ഉണ്ടായിരുന്നു.

അതുകൊണ്ട് തന്നെ റോഷന്‍ ആന്‍ഡ്രൂസ് ഒരുക്കുന്ന ഹൗ ഓള്‍ഡ് ആര്‍ യുവിലൂടെയായിരിക്കും മഞ്ജുവിന്റെ രണ്ടാം വരവെന്നും വാര്‍ത്തയുണ്ടായിരുന്നു.

Tagged with: