ഗുരുവായൂര്‍: പതിനാല് വര്‍ഷത്തിന് ശേഷം മഞ്ജു കാലില്‍ ചിലങ്കകെട്ടിയാടുന്നത് കാണാന്‍ ഇന്നലെ ഗുരുവായൂര്‍ മേല്‍പ്പത്തൂര്‍ ഓഡിറ്റോറിയത്തില്‍ എത്തിയത് ആയിരങ്ങളായിരുന്നു. പതിനാല് വര്‍ഷം പോയിട്ട് പതിനാല് ദിവസത്തെ ഇടവേളയുടെ പോരായ്മ പോലും മഞ്ജുവിന്റെ നടനത്തില്‍ കാണാനില്ലായിരുന്നു.

Ads By Google

Subscribe Us:

രാവിലെ ക്ഷേത്രദര്‍ശനം നടത്തിയശേഷമാണ് മഞ്ജു ചമയമിടാന്‍ തുടങ്ങിയത്.  ഗണേശസ്തുതിയോടെയുള്ള പൂജയോടെയാണ് നൃത്തം തുടങ്ങിയത്. ഓരോ മുദ്രയും നൃത്തത്തിലുള്ള തന്റെ പാഠവും വിളിച്ചോതുന്നതായിയിരുന്നു.

മകള്‍ മീനാക്ഷി വേദിയിലിരുന്നാണ് നൃത്തം കണ്ടത്. സത്യന്‍ അന്തിക്കാട്, രഞ്ജിത്ത്, കെ.പി.എ.സി ലളിത, പൂര്‍ണിമ ഇന്ദ്രജിത്ത് തുടങ്ങിയ പഴയകാല സഹപ്രവര്‍ത്തകരും മഞ്ജുവിന്റെ നൃത്തം കാണാന്‍ എത്തിയിരുന്നു.

നൃത്തശേഷം വേദിയില്‍ നിന്ന് തന്നെ ഗുരുവായൂരപ്പനെ താണുവണങ്ങിയശേഷം മഞ്ജു അച്ഛന്‍ മാധവ വാരിയരുടെയും അമ്മ ഗിരിജയുടെയും അടുത്തേക്ക് പോയി.

‘ഈശ്വരനും എന്നെ സ്‌നേഹിക്കുന്നവരും നല്‍കിയ മധുരം പ്രസാദംപോലെ സ്വീകരിച്ചാണ് ഞാന്‍ കണ്ണന്റെ മുന്നില്‍നിന്നു മടങ്ങുന്നത്. ഇനിയുള്ള ദിവസങ്ങളും ഈശ്വരന്‍ തീരുമാനിക്കും

ഇടവേളയ്ക്ക് ശേഷമുള്ള ഈ അരങ്ങേറ്റം എങ്ങനെയുണ്ടാകുമെന്ന് ആലോചിച്ച് ടെന്‍ഷന്‍ ഉണ്ടായിരുന്നെന്നും എന്നാല്‍ ചെയ്തുകഴിഞ്ഞതിന് ശേഷം എല്ലാവരും നല്ല അഭിപ്രായം പറഞ്ഞെന്നും മഞ്ജു പറഞ്ഞു.

സിനിമയിലേക്ക് തിരിച്ചുവരുമോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ഇല്ല എന്നായിരുന്നു താരത്തിന്റെ മറുപടി. ഈശ്വരന്‍ അനുഗ്രഹിക്കുകയാണെങ്കില്‍ ഇനിയും നൃത്തം മുന്നോട്ട് കൊണ്ടുപോകാന്‍ ആഗ്രഹിക്കുന്നതായും മഞ്ജു പറഞ്ഞു.