എഡിറ്റര്‍
എഡിറ്റര്‍
കമല്‍ തീരുമാനിച്ചു; ആമിയായി മഞ്ജുവാര്യര്‍ എത്തും
എഡിറ്റര്‍
Tuesday 14th February 2017 12:19pm

aamimanju

കമലിന്റെ ആമി എന്ന സിനിമയില്‍ മാധവിക്കുട്ടിയായി മഞ്ജു വാര്യര്‍ എത്തുന്നു. സിനിമയില്‍ നിന്ന് വിദ്യാബാലന്‍ പിന്‍മാറിയതിന് പിന്നാലെ കഥാപാത്രത്തിന് അനുയോജ്യമായ ഒരാള്‍ക്കായി കമല്‍ അന്വേഷണത്തിലായിരുന്നു. ഈ അന്വേഷണം ഒടുവില്‍ എത്തിയതാകട്ടെ മഞ്ജുവിലും.

ആമി എന്ന കഥാപാത്രമായി പാര്‍വതി ഉള്‍പ്പെടെയുള്ള നടിമാരുടെ പേരുകള്‍ ഉയര്‍ന്നുകേട്ടിരുന്നെങ്കിലും ആ പേരുകളെല്ലാം കമല്‍ നിഷേധിച്ചിരുന്നു. താന്‍ അനുയോജ്യയായ താരത്തിനായി കാത്തിരിക്കുകയാണെന്നും അത് ഒരുപക്ഷേ പുതിയ താരമാകാമെന്നും കമല്‍ പറഞ്ഞിരുന്നു.

എന്നാല്‍ ഒടുവില്‍ ഈ അവസരം മഞ്ജുവിനെ തേടിയെടുത്തുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. സ്ത്രീപ്രാധാന്യമുള്ള നിരവധി കഥാപാത്രങ്ങളെ മലയാള സിനിമയില്‍ ്അവതരിപ്പിച്ച് പ്രശംസ നേടിയ താരമാണ് മഞ്ജു. വിവാഹശേഷം സിനിമയില്‍ നിന്ന് മാറിനിന്നപ്പോഴും രണ്ടാവരവിലും ശക്തമായ കഥാപാത്രങ്ങള്‍ തന്നെയാണ് മഞ്ജുവിനെ തേടിയെത്തിയത്.

2015 സെപ്റ്റംബറില്‍ ആമിയുടെ ചിത്രീകരണം ആരംഭിക്കാനായിരുന്നു കമല്‍ തീരുമാനിച്ചത്. എന്നാല്‍ ഷൂട്ടിങ് തുടങ്ങുന്നതിന് ദിവസങ്ങള്‍ മാത്ര ം ബാക്കി നില്‍ക്കെയായിരുന്നു ചിത്രത്തില്‍ നിന്നും പിന്‍മാറുന്നതായി വിദ്യാബാലന്‍ പറഞ്ഞത്.

വിദ്യയ്ക്കും കമലിനും ഇടയിലുള്ള അഭിപ്രായ വ്യത്യാസങ്ങളാണ് പിന്മാറ്റത്തിന് കാരണമായി ചുണ്ടിക്കാട്ടിയിരിക്കുന്നത്. ആദ്യം സിനിമയുടെ കഥ ഇഷ്ടമായെന്നും കരാര്‍ ഒപ്പിട്ടെന്നും എന്നാല്‍ അവസാന തിരക്കഥ താരത്തിന് ഇഷ്ടമായില്ലെന്നു ചൂണ്ടിക്കാട്ടിയാണ് അവര്‍ സിനിമയില്‍ നിന്ന് പിന്മാറിയത്.

Advertisement