കൊച്ചി: സോഷ്യല്‍ മീഡിയയില്‍ സിനിമാ താരങ്ങള്‍, പ്രത്യേകിച്ച് നടിമാര്‍ ആക്രമണങ്ങള്‍ക്ക് ഇരകളാകുന്നത് ഒരു പുതിയ സംഭവമല്ല. ഈയ്യിടെ പ്രശസ്ത ബോളിവുഡ് താരങ്ങളായ പ്രിയങ്ക ചോപ്ര, ദിപിക പദുക്കോണ്‍, മലയാളിതാരം അമല പോള്‍, തുടങ്ങിയവര്‍ക്കെതിരെ അത്തരം സൈബര്‍ സദാചാരവാദികളുടെ ആക്രമണമുണ്ടായിരുന്നു. അത്തരക്കാര്‍ക്ക് നടിമാര്‍ ചുട്ട മറുപടി നല്‍കാറുമുണ്ട്.

അത്തരത്തില്‍ സൈബര്‍ ആക്രമികളുടെ ചൂടന്‍ കമന്റുകള്‍ക്ക് ഇരയായ നടിയായിരുന്നു മഞ്ജിമ മോഹന്‍. ബാലതാരമായി തുടങ്ങി വടക്കന്‍ സെല്‍ഫിയിലൂടെ നടിയായി മാറിയ മഞ്ജിമയുടെ തടിയും അഭിനയവുമായിരുന്നു സൈബര്‍ ലോകത്തെ ചൊടിപ്പിച്ചത്. താരത്തിന്റെ തടിക്കെതിരെ നിരവധി അധിക്ഷേപിക്കുന്ന തരത്തിലുള്ള കമന്റുകള്‍ വന്നിരുന്നു. എന്നാല്‍ അതിനൊക്കെ ചുട്ടമറുപടിയുമായി മഞ്ജിമ തന്നെ രംഗത്തെത്തിയിരിക്കുകയാണ്.


Also Read: ‘വെള്ളത്തില്‍ ചാടി ചാവരുതോ?, അച്ഛനെന്നും അച്ഛന്‍ തന്നെയാണ്’; ചാമ്പ്യന്‍സ് ട്രോഫി വിജയത്തിന് പിന്നാലെ നരേന്ദ്രമോദിയേയും വിരാട് കോഹ്‌ലിയേയും ബോളിവുഡ് താരങ്ങളേയും കടന്നാക്രമിച്ച പാക് അവതാരകന്‍


‘വളരെ ചെറുപ്പം മുതലേ അമ്മ പറയാറുണ്ട്. നിനക്ക് എന്താണോ ശരി അതിനൊപ്പം നില്‍ക്കുക. തെറ്റാണ് എന്ന് തോന്നുന്ന കാര്യങ്ങളോട് ശക്തമായി പ്രതികരിക്കുക’. മാതൃഭൂമിയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് താരം മനസു തുറന്നത്.

‘ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന ആളാണ് ഞാന്‍. അതുകൊണ്ട് അല്‍പം തന്റേടമൊക്കെ ഉണ്ട്. ഞാന്‍ ട്വീറ്റ് ചെയ്യുമ്പോള്‍ ഒരുപാട് പേര്‍ മറുപടി എഴുതാറുണ്ട്. ചിലര്‍ നമ്മളോടൊപ്പം നില്‍ക്കും. ചിലര്‍ മാന്യമായ ഭാഷയില്‍ വിമര്‍ശിക്കും. അതൊക്കെ സ്വാഗതം ചെയ്യാം. എന്നാല്‍ മറ്റു ചിലരാകട്ടെ വളരെ മോശമായ ഭാഷയിലാണ് എഴുതുക.’ മഞ്ജിമ പറയുന്നു.

നമ്മുടെ ശരീരത്തെ പരിഹസിക്കും. ഇവര്‍ക്കൊന്നും താന്‍ പൊതുവെ മറുപടി കൊടുക്കാറില്ല. എന്നാല്‍ പരിധി വിടുമ്പോള്‍ പലപ്പോഴും പ്രതികരിച്ചു പോകാറുണ്ടെന്നും നടി പറയുന്നു. തമിഴിലും അരങ്ങേറ്റം കുറിച്ച മഞ്ജമിയെ തേടി ഫിലിം ഫെയര്‍ അവാര്‍ഡും എത്തിയിരുന്നു.

ഒരു ജോലി ഇല്ലാതെ വീട്ടില്‍ ഇരുക്കുന്നവരാകും നടിമാരുടെ നിറവും തടിയും നോക്കി അഭിപ്രായം പറയാന്‍ നടക്കുന്നത്. സിനിമയെയും അഭിനയത്തെയും വിമര്‍ശിക്കാന്‍ എല്ലാവര്‍ക്കും അവകാശമുണ്ട്. കാരണം പണം ചെലവാക്കിയാണ് സിനിമ കാണുന്നത്. എന്നാല്‍ ഒരാളുടെ ശരീരത്തെക്കുറിച്ചോ നിറത്തെക്കുറിച്ചോ ആര്‍ക്കും പറയാന്‍ അവകാശമില്ല. തടിച്ചിരിക്കുന്നതും മെലിഞ്ഞിരിക്കുന്നതും വ്യക്തിപരമായ കാര്യമാണ്. ലോകത്തില്‍ ആരും പെര്‍ഫക്ടല്ല. ഇങ്ങനെ വരുന്ന കമന്റുകളൊന്നും ഞാന്‍ ശ്രദ്ധിക്കാതിരിക്കാന്‍ പഠിച്ചു കഴിഞ്ഞു. മഞ്ജിമ വ്യക്തമാക്കുന്നു.


Don’t Miss: ‘ചതിച്ചത് കൂട്ടത്തില്‍ ഒരാള്‍ തന്നെയാണ്’; വിവാദത്തിന് തിരികൊളുത്തി തോല്‍വിയ്ക്ക് കാരണം സഹതാരമെന്ന് വെളിപ്പെടുത്തി ഹാര്‍ദ്ദിക് പാണ്ഡ്യയുടെ വിവാദ ട്വീറ്റ്


സിനിമ ലോകത്ത് നടിമാര്‍ നേരിടുന്ന ചൂഷണങ്ങളെ കുറിച്ച് ആരാഞ്ഞപ്പോള്‍, ‘സിനിമയില്‍ എനിക്കിതുവരെ മോശം അനുഭവം ഉണ്ടായിട്ടില്ല. എന്നെപ്പറ്റി വത്യസ്ത അഭിപ്രായങ്ങള്‍ പലരും പറഞ്ഞ് കേട്ടിട്ടുണ്ട്. എന്റെ സ്വഭാവം മനസ്സിലാക്കാന്‍ പറ്റില്ലെന്നാണ് പറയാറുള്ളത്. പരിചയം ഇല്ലാത്തവര്‍ക്ക് മുന്‍പില്‍ ഒരു ഷീല്‍ഡ് വയ്ക്കാറുണ്ട്. അതുകൊണ്ട് ജീവിതത്തില്‍ ആരോടും റൂഡ് ആയി സംസാരിക്കേണ്ട സാഹചര്യം ഇല്ല.’ എന്നായിരുന്നു താരത്തിന്റെ മറുപടി.