മഞ്ചേശ്വരം: മഞ്ചേശ്വരം ഉപ്പള മണിമുണ്ടയില്‍ ആറാം ക്ലാസ് വിദ്യാര്‍ത്ഥിയെ അധ്യാപികമാര്‍ മര്‍ദ്ദിച്ചു കൊലപ്പെടുത്തിയതായി ആരോപണം.

മണിമുണ്ടയിലെ സ്വകാര്യ സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയായിരുന്നു ആയിഷ മെഹ്‌നാസ് ആണ് മരണപ്പെട്ടത്. അബ്ദുള്‍ ഖാദര്‍ മെഹറുന്നിസ ദമ്പതികളുടെ മകളാണ്.


Dont Miss കാഞ്ച ഐലയയ്‌ക്കെതിരായ വധഭീഷണി; എഴുത്തുകാര്‍ക്ക് തെലങ്കാന സര്‍ക്കാര്‍ സംരക്ഷണമൊരുക്കണമെന്ന് ഒവൈസി


അഞ്ചുദിവസം മുന്‍പാണ് കുട്ടിക്ക് മര്‍ദ്ദനമേറ്റത്. സ്‌കൂളില്‍ കഴിഞ്ഞ ദിവസം നടന്ന പരീക്ഷയില്‍ ഉത്തരക്കടലാസില്‍ ചോദ്യം എഴുതിവെച്ചെന്നാരോപിച്ച് രണ്ട് അധ്യാപികമാര്‍ ചേര്‍ന്ന് കുട്ടിയെ ക്രൂരമായി മര്‍ദ്ദിച്ചിരുന്നു. അബോധാവസ്ഥയിലായ വിദ്യാര്‍ത്ഥിയെ അധ്യാപികമാര്‍ വീണ്ടും മര്‍ദ്ദിച്ചിരുന്നെന്നും സഹപാഠികള്‍ പറയുന്നു.

ബഹളം കേട്ട് എത്തിയ അധ്യാപകരാണ് കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചത്. നിലഗുരുതരമായതിനെ തുടര്‍ന്ന് കുട്ടിയെ മംഗളൂരുവിലെ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചെങ്കിലും ചൊവ്വാഴ്ച പുലര്‍ച്ചയോടെ കുട്ടി മരണപ്പെടുകയായിരുന്നു. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി മംഗല്‍പാടി സാമൂഹിക ആരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി.