എഡിറ്റര്‍
എഡിറ്റര്‍
ബ്ലാസ്റ്റേഴ്‌സ് താരങ്ങളെ തട്ടിയെടുത്ത കൊപ്പലാശാനും ജംഷഡ്പൂര്‍ എഫ്.സിക്കും മഞ്ഞപ്പടയുടെ എട്ടിന്റെ പണി
എഡിറ്റര്‍
Tuesday 22nd August 2017 11:37am


കോഴിക്കോട്: ഐ.എസ്.എല്‍ ആരംഭിച്ചത് മുതല്‍ കേരളക്കരയാകെ അലയടിക്കുന്ന വികാരമാണ് ബ്ലാസ്റ്റേഴ്‌സും മഞ്ഞപ്പടയും. പുതിയ സീസണ്‍ ആരംഭിക്കുന്നതിനു മുന്നേ കന്നിക്കാരായ ജംഷഡ്പൂര്‍ എഫ്.സിയുടെ നെഞ്ചത്ത് പൊങ്കാലയുമായി മഞ്ഞപ്പടയുടെ ആരാധകര്‍ രംഗത്തെത്തിക്കഴിഞ്ഞു.

കഴിഞ്ഞ സീസണില്‍ കേരളത്തിന്റെ ഭാഗമായിരുന്ന ഒരുകൂട്ടം താരങ്ങളെ റാഞ്ചിയാണ് ജംഷഡ്പൂര്‍ ടീം രൂപീകരിച്ചത്. ടീമിന്റെ ഹെഡ്‌കോച്ചായി തെരഞ്ഞെടുത്തത് ബ്ലാസ്‌റ്റേഴ്‌സിന്റെ കൊപ്പലാശാനെയുമാണ്. താരലേലം മുതല്‍ തന്നെ കേരളത്തിന്റെ ബി ടീമെന്ന് വിശേഷണമുള്ള ജംഷഡ്പൂരിന്റെ വിക്കി പീഡിയ പേജിലാണ് ബ്ലാസ്റ്റേഴ്‌സ് ആരാധകര്‍ പണികൊടുത്തത്.


Dont miss:  മലേഗാവ് സ്‌ഫോടന കേസില്‍ ജാമ്യം ലഭിച്ച കേണല്‍ പുരോഹിതിനെ സൈന്യത്തില്‍ തിരിച്ചെടുക്കാന്‍ നീക്കം


ജംഷഡ്പൂരിന്റെ വിക്കി പീഡിയ പേജില്‍ ടീമിന്റെ ‘നിക് നൈമില്‍’ ബ്ലാസ്റ്റേഴ്സിനെ ‘കോപ്പിയടിച്ച’ ടീം എന്നാണ് ആരാധകര്‍ നല്‍കിയിരിക്കുന്നത്. പരിശീലകന്‍ സ്റ്റീവ് കോപ്പലിന്റെ പേരിനൊപ്പം ആശാനെന്ന് വിശേഷിപ്പിക്കാനും ഇവര്‍ മറന്നിട്ടില്ല.

 

ടാറ്റാ സ്റ്റീലിന്റെ ഉടമസ്ഥതയില്‍ ലീഗിലെത്തിയ ടീം തങ്ങളുടെ പ്രിയ താരങ്ങളെ റാഞ്ചിയതിലുള്ള അമര്‍ഷമാണ് പേജില്‍ നല്‍കിയിരിക്കുന്നതെങ്കിലും സ്റ്റീവ് കൊപ്പലിനോടുള്ള സ്‌നേഹമാണോ ആശാനെന്ന വിശേഷണത്തിനു പിന്നിലെന്നാണ് ആരാധകര്‍ പറയുന്നത്.

കഴിഞ്ഞ തവണ ബ്ലസ്റ്റേഴ്സ് നിരയിലുണ്ടായിരുന്ന ബെല്‍ഫോര്‍ട്ടും, സെന്‍ട്രിക്ക് ഹെങ്ബര്‍ഗും കേരള ബ്ലാസ്റ്റേഴ്‌സ് മുന്‍താരങ്ങളായ മെഹ്താബ് ഹുസൈനും, ഫറൂക് ചൗധരിയും ഇത്തവണ ജംഷഡ്പൂരിനായാണ് കളിക്കുന്നത്. ബ്ലാസ്റ്റേഴ്‌സ് താരവും അസിസ്റ്റന്‍ഡ് കോച്ചുമായിരുന്ന ഇഷ്ഫാഖ് അഹമ്മദ് ജംഷഡ്പൂരിന്റെ അസിസ്റ്റന്‍ഡ് കോച്ചായും ഇത്തവണയെത്തും.

Advertisement