Administrator
Administrator
വിഎസ്സിനെ ഞാന്‍ വെറുത്തിരുന്നു: മഞ്ഞളാംകുഴി അലി
Administrator
Thursday 14th October 2010 12:13am

സി­പി­ഐ­എം നേ­താ­ക്ക­ളു­ടെ ആ­ട്ടു­ംതുപ്പും കേ­ട്ട് മ­തി­യാ­യി. ഇ­നിയും ഈ പാര്‍ട്ടിയുമായി സഹകരിക്കാന്‍ പറ്റില്ല. അതുകൊണ്ട് എംഎല്‍എ സ്ഥാനവും സി പി ഐ എം പിന്തുണയോടെ ലഭിച്ച മറ്റ് എല്ലാ സ്ഥാനങ്ങളും രാജിവയ്ക്കുന്നു.  മഞ്ഞളാംകുഴി അലി കഴിഞ്ഞദിവസം മലപ്പുറത്ത് പറഞ്ഞകാര്യങ്ങളാണിത്. കുറേ മാസങ്ങളായി ഉരുണ്ടുകൂടിയ അലിയും പാര്‍ട്ടിയുമായുള്ള ബന്ധം അങ്ങനെ വിഛേദിക്കപ്പെട്ടു.

ഒരു കുടുംബയോഗത്തിലാണ് സിപിഐഎം കേന്ദ്രകമ്മറ്റി മെമ്പര്‍ വിജയരാഘവന്‍ പൊട്ടിത്തെറിച്ചത്. കുഞ്ഞാലിക്കുട്ടിയുടെ എച്ചിലുനക്കാനാണ് അലിപോകുന്നതെങ്കില്‍ അതുപോലും അലിക്കുകിട്ടില്ലെന്ന വിജയരാഘവന്റെ പ്രസ്താവന മലപ്പുറത്തെ പാര്‍ട്ടി അനുഭാവികളെ ഞെട്ടിച്ചു. വിജയരാഘവന്‍റെ പ്രസ്താവന കഴിഞ്ഞ് കുറച്ചു ദിവസങ്ങള്‍ പിന്നിട്ടപ്പോള്‍ മങ്കടക്കാരുടെ പ്രീയപ്പെട്ട മഞ്ഞളാംകുഴി അലി പാര്‍ട്ടി പിന്തുണയോടെ നേടിയ എല്ലാ സ്ഥാനങ്ങളും രാജിവെയ്ക്കുകയാണെന്ന് പരസ്യമായി പറയുകയും ചെയ്തു.

രാജിയോടെ അലി എങ്ങോട്ട് എന്ന ചോദ്യമാണ് രാഷ്ട്രീയ കേരളം ഏറെ ചര്‍ച്ചചെയ്തത്. വലതു കൂടാരത്തില്‍ നിന്ന് തങ്ങള്‍ അലിയെ രണ്ടുകൈയ്യും നീട്ടി സ്വാഗതം ചെയ്യുന്നുവെന്ന് കുഞ്ഞാലിക്കുട്ടിയും ഉമ്മന്‍ചാട്ടിയും ആര്യാടനും പ്രഖ്യാപിച്ചു. മലപ്പുറത്തിന്റെ രാഷ്ടീയ മനസ്സറിയുന്നവര്‍ക്കറിയാം എന്താണ് അലിയുടെ ആള്‍ബലമെന്ന്. എന്നാല്‍ ഇടതു കൂടാരത്തില്‍ നിന്ന് അലി വലതു കൂടാരത്തിലേക്ക് ചേക്കേറില്ലെന്ന വാര്‍ത്തകളാണ് പിന്നീട് കേട്ടത്. (അലിയുടെ രാജിപ്രഖ്യാപന ദിവസം തന്നെ ഈ വാര്‍ത്ത doolnews.com പുറത്തുവിട്ടിരുന്നു. അലി യു.ഡി.എഫിലേക്കില്ല; ഇടതു ചേരിയില്‍ തുടരും )

സര്‍വ്വതന്ത്ര സ്വതന്ത്രനായി മങ്കടയിലെ ജനങ്ങല്‍ക്കൊപ്പമുണ്ടാകും എന്നാണ് അലി വ്യക്തമാക്കിയത്. എന്നാല്‍ അലി സിപിഐഎമ്മില്‍ നിന്ന് പുറത്തുപോയവരുടെ  സംഘടനായായ ഇടത് ഏകോപന സമിതിയുമായി സഹകരിച്ചു പ്രവര്‍ത്തിക്കും എന്നാണ് തീരുമാനമായിരിക്കുന്നത്. കഴിഞ്ഞ ദിവസം ജനതാദള്‍ നേതാവ് എം പി വീരേന്ദ്രകുമാര്‍ അലിയെ വീട്ടില്‍ സന്ദര്‍ശിച്ചിരുന്നു . ഇടതുമുന്നണിയില്‍ ഇപ്പോഴും തുടരുന്ന ആര്‍എസ്പിയും വീരേന്ദ്രകുമാറിന്‍റെ ജനതാദള്ളും ഇടത് ഏകോപനസമിതിയും അലിയുടെ കൂടെയുള്ളവരും ഒരുമിച്ച് ഒരു പുതിയ മുന്നണി രൂപീകരണത്തിനായുള്ള  ചര്‍ച്ചകളും അണിയറയില്‍ പുരോഗമിക്കുന്നുണ്ട്.

യുഡിഎഫുമായി ദീര്‍ഘകാല ബന്ധം തങ്ങള്‍ ആഗ്രഹിക്കുന്നില്ലെന്നും സംസ്ഥാനത്ത് പുതിയ ഒരു ഇടത് മുന്നണി രൂപപ്പെടുകയാണെങ്കില്‍ തങ്ങളും അതിനൊപ്പമുണ്ടാകുമെന്നും ജനതാദള്ളിലെ ഒരു വിഭാഗം വ്യക്തമാക്കുന്നു. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്‍പേ ഈ രാഷ്ട്രീയ സഖ്യം രൂപപ്പെടുത്താനാവുമെന്നാണ് ഇവരുടെ പ്രതീക്ഷ. എന്തായാലും പഞ്ചായത്ത് തിരഞ്ഞെടുപ്പിന് ശേഷമായിരിക്കും അത്തരം കാര്യങ്ങളിലേക്കുള്ള രാഷ്ട്രീയ ചര്‍ച്ചകള്‍ നടക്കുകയെന്നും ഇടത് ഏകോപന സമിതി നേതാക്കള്‍ വ്യക്തമാക്കുന്നത്.

ഇവിടെയാണ് മങ്കടയുടെ രാഷ്ട്രീയ മനസ്സറിയുന്ന മഞ്ഞളാംകുഴി അലിയുടെ പ്രാധാന്യം വര്‍ദ്ധിക്കുന്നത്.  മലപ്പുറത്ത് പ്രത്യേകിച്ച് ലീഗിന്‍റെ  കോട്ടയായ മങ്കട മണ്ഡലത്തില്‍ പാര്‍ട്ടിക്ക് അടിവേരുണ്ടാക്കുന്നതിന് അലി വഹിച്ച പങ്ക് സിപിഐഎം നേതാക്കള്‍ പോലും തള്ളിക്കളയുന്നില്ല. അതുകൊണ്ട് തന്നെയാവണം അലി എംഎല്‍എ സ്ഥാനം രാജിവച്ചപ്പോഴും പിണറായി വിജയനും മറ്റ് നേതാക്കളും രൂക്ഷമായ പ്രസ്താവനകളുമായി രംഗത്തെത്താതിരുന്നത്. സി.പി.ഐ.എം നേതാക്കള്‍ അലിക്കെതിരെ ഉന്നയിക്കുന്ന ഏത് കടുത്ത ആരോപണങ്ങളും മലപ്പുറത്തിന്‍റെ പ്രത്യേക കാലാവസ്ഥയില്‍ അലിക്കനുകൂലമായി മാറുമെന്ന് അവര്‍ ഭയക്കുന്നുണ്ട്.

ഈ രാഷ്ട്രീയ കാലാവസ്ഥയില്‍ നിന്നായിരുന്നു മഞ്ഞളാംകുഴി അലി സംസാരിച്ചുതുടങ്ങിയത്. എന്തായിരുന്നു തന്‍റെ രാജിയിലേക്ക് നയിച്ച കാര്യങ്ങള്‍… പാര്‍ട്ടിയും താനുമായുള്ള ബന്ധം… വിഎസ് പക്ഷകാരനാണെന്ന ആരോപണത്തെ പറ്റി… ഭാവി പരിപാടികള്‍… അലി തുറന്നു പറയുന്നു…. ആരെയും വ്യക്തിപരമായി വേദനിപ്പിക്കാതെ. ഒരു നേതാവിന്‍റെയും പേരെടുത്ത് വിമര്‍ശ്ശിക്കാതെ…

……………

മഞ്ഞളാംകുഴി അലി രാജിവച്ചതിന്റെ പിറ്റേദിവസമാണ് ഞങ്ങള്‍  മലപ്പുറം ജില്ലയിലെ അദ്ദേഹത്തിന്‍റെ വസതിയിലെത്തിയത്.  രാവിലെ തന്നെ അലിയെ കാണാനും സംസാരിക്കാനുമായി നിരവധിയാളുകള്‍ വീട്ടിലെത്തിയിട്ടുണ്ട്. അവരോടെല്ലാവരോടും സ്നേഹസംഭാഷണങ്ങളില്‍ മുഴുകി അദ്ദേഹം വീടിന്റെ ഉമ്മറത്തുതന്നെയുണ്ടായിരുന്നു. ഞങ്ങള്‍ വന്ന കാര്യം പറഞ്ഞു.

‘കുഴക്കുന്ന ചോദ്യങ്ങള്‍ ഒന്നും പാടില്ല ‘  അലിയുടെ ആദ്യ പ്രതികരണം.

നേരത്തേ ഒരു പത്രത്തില്‍ താന്‍ പറഞ്ഞത് വാലും തലയും വെട്ടി വിവാദമായതിന്‍റെ പശ്ചാത്തലത്തിലാണ് അലിയുടെ മുന്നറിയിപ്പ്. ഞങ്ങള്‍ കാര്യത്തിലേക്കു കടന്നു.

താങ്കള്‍ കമ്മ്യൂണിസ്റ്റ് ആശയങ്ങളില്‍ ആകൃഷ്ടനായിട്ടാണോ പാര്‍ട്ടി അനുഭാവിയായത് ?

ന­മ്മു­ടെ നാ­ട്ടി­ലു­ള്ള ഇ­ട­തു­പ­ക്ഷ അ­നു­ഭാ­വി­ക­ളെല്ലാം മാ­ക്‌­സി­സവും ലെ­നി­നി­സവും പഠി­ച്ചി­ട്ടല്ല പ്ര­വര്‍­ത്ത­ക­രാ­കു­ന്നത്. ആ­ദ്യകാ­ല നേ­താ­ക്കര്‍­മാര്‍, ഇ­എംഎ­സ് ഏ­കെ­ജി എന്നി­വര്‍­ക്ക് ജ­ന­ങ്ങ­ളു­മാ­യി ഉ­ണ്ടാ­യി­രു­ന്ന ഉറച്ച ബ­ന്ധ­മാ­ണ് അവ­രെ പാര്‍­ട്ടി­യി­ലേ­ക്ക് അ­ടു­പ്പി­ച്ചത്. നേ­താ­ക്കന്‍­മാ­രു­ടെ വി­ശു­ദ്ധി­യാ­യി­രു­ന്നു ജ­നങ്ങ­ളെ കൂ­ടു­തല്‍ ആ­കര്‍­ഷി­ച്ച­ത്. അല്ലാതെ മാക്സിസം ലെനിനിസം എല്ലാം പഠിച്ച് ഇതാണ് രാജ്യത്തെ രക്ഷിക്കുക എന്ന് തിരിച്ചറിഞ്ഞിട്ട് എത്തിയവരൊന്നുമല്ല സാധാരണക്കാര്‍.

വികസനപ്രവര്‍ത്തനം നടത്തുന്നതില്‍ താങ്കള്‍ ഏത് നിലപാടാണ് സ്വീകരിക്കുന്നത് ?

സാ­ധാ­ര­ണ­ക്കാര­ന് ബു­ദ്ധി­മു­ട്ടു­ണ്ടാ­കു­ന്ന ത­ര­ത്തില്‍ ഒ­രു വി­ക­സ­നവും പാ­ടില്ല. സ്വ­ന്തം വ­സ്­തു­വ­ക­കള്‍­ക്ക് ഏ­തെ­ങ്കിലും രീ­തി­യി­ലു­ള്ള നാ­ശം സം­ഭ­വി­ക്കു­മ്പോ­ഴാ­ണ് ജ­ന­ങ്ങള്‍­ക്ക് ബു­ദ്ധി­മു­ട്ടു­ണ്ടാ­കു­ന്നത്. വി­കസ­നം മൂ­ലം ജ­ന­ങ്ങള്‍­ക്ക് ഭാ­വി­യില്‍ ബു­ദ്ധി­മു­ട്ട് ഉ­ണ്ടാ­കി­ല്ലെ­ന്ന് അവ­രെ ബോ­ധ്യ­പ്പെ­ടു­ത്ത­ണം.

വിക­സ­ന പ്ര­വര്‍ത്ത­നം ന­ട­ത്തു­മ്പോള്‍ അ­വര്‍­ക്കു­വേ­ണ്ട സൗ­ക­ര്യ­ങ്ങള്‍ ഒ­രു­ക്കി­ക്കൊ­ടു­ക്കണം. അ­പ്പോള്‍ അ­വര്‍ വി­ക­സ­ന­പ്ര­വര്‍­ത്ത­ന­ങ്ങ­ളു­ടെ കൂ­ടെ­നില്‍­ക്കും. ഇ­വി­ടെ വി­ക­സ­ന­ത്തി­നാ­യി സ്ഥ­ല­മേ­റ്റെ­ടു­ക്കു­മ്പോള്‍ അ­വര്‍­ക്ക് മാര്‍ക്ക­റ്റ് വി­ല കി­ട്ടാ­റില്ല. കി­ട്ടു­മ്പോള്‍ നാലോ അഞ്ചോ വര്‍­ഷം ക­ഴി­ഞ്ഞി­രി­ക്കും. വി­ക­സ­ന­പ്ര­വര്‍ത്ത­നം ന­ട­ത്താന്‍ ഉ­ദേ­ശി­ക്കു­മ്പോള്‍ പു­ന­ര­ധി­വാ­സം ന­ട­ത്തി­യ­തി­ന് ശേ­ഷം മാ­ത്ര­മേ പ­ദ്ധ­തി­കള്‍ തു­ട­ങ്ങാന്‍ പാ­ടു­ള്ളൂ.

ഇ­ടതും വ­ലതും ത­മ്മി­ലു­ള്ള അ­ന്ത­രം കുറഞ്ഞുവരുന്നു എന്ന് താങ്കള്‍ പറഞ്ഞിരുന്നു. അത് ഏന്തിന്റെ അടിസ്ഥാനത്തിലാണ് ?

ഇ­ട­തു­പാര്‍­ട്ടി­കള്‍ തീ­വ്ര ഇ­ട­തു­ചി­ന്ത­യില്‍ നി­ന്ന് വ്യ­തി­ച­ലിച്ചു. ക­മ്മ്യൂ­ണി­സം സോ­ഷ്യ­ലി­സ­ത്തി­ലേക്കും മൈന­സ് സോ­ഷ്യ­ലി­സ­ത്തി­ലേ­ക്കു­മാ­ണ് പോ­യി­ക്കൊ­ണ്ടി­രി­ക്കു­ന്ന­ത്. വ­ല­തു­പാര്‍­ട്ടി­ക­ളും സോ­ഷ്യ­ലി­സ­ത്തി­ലേ­ക്ക് നീങ്ങി. പ്ര­ഖ്യാപി­ത ന­യ­ങ്ങ­ളില്‍ നി­ന്ന് ഇ­ട­തു­വ­ല­തു­മു­ന്ന­ണി­കള്‍ വ്യ­തി­ച­ലി­ച്ച് ഒ­രു മ­ധ്യ­പാ­ത­യി­ലേ­ക്ക് നീ­ങ്ങി.

എഡിബി കരാറിനെതിരെ ശക്തമായ സമരമാണ് ഇടതുപക്ഷം നടത്തിയത്. നിയമസഭയില്‍ ഉപവാസവും ധര്‍ണ്ണയും നടത്തി. എന്നാല്‍ ഇടതുപക്ഷം അധികാരത്തില്‍ വന്നപ്പോള്‍ മുഖ്യമന്ത്രിപോലുമറിയാതെയാണ് എഡിബിയുമായി കരാര്‍ ഒപ്പിട്ടത്.

എ­ഡി­ബി ലോ­ണുകള്‍­കൊ­ണ്ട് എ­ന്ത് വി­ക­സ­ന­മാ­ണ് ന­ട­ന്നി­ട്ടു­ള­ളത്? കോര്‍­പ­റേ­ഷ­നു­ക­ളി­ലേക്കും പ­ഞ്ചാ­യ­ത്തു­ക­ളി­ലേക്കും വാങ്ങിയ ലോ­ണു­കള്‍ പ­ലതും ഉ­പ­യോ­ഗി­ക്കാ­തെ കി­ട­ക്കു­ക­യാണ്.

ആന്റെണിയുടെ കാലത്തെ സ്വാശ്രയ നിയമപ്രകാരം അമ്പതു ശതമാനം വരുന്ന സര്‍ക്കാര്‍ ക്വോട്ടയിലെ വിദ്യാര്‍ത്ഥികള്‍ 25,000 രൂപയോളം നല്‍കിയാല്‍ മതിയായിരുന്നു.  ആ നിയമത്തിലെ തകരാറുകള്‍ക്കെതിരെ ഇടതുപക്ഷം ശക്തമായ സമരം നടത്തി. കേരളം മുഴുവന്‍ യുദ്ധക്കളമായി. സിന്ധുജോയിയുടെ കാല്‍ തകര്‍ന്നു. എന്നാല്‍ ഇടതുപക്ഷം അധികാരത്തില്‍ വന്നപ്പോള്‍ 25,000 രൂപയില്‍ നിന്ന് ഒരു ലക്ഷം രൂപയുടെ മുകളിലേക്കുയര്‍ന്നു.

എന്നു മു­ത­ലാ­ണ് പാര്‍ട്ടിയുമായി അഭിപ്രായ ഭിന്നതയുണ്ടായത് ?
താന്‍ നല്‍കി­യ ഒ­രു അ­ഭി­മു­ഖം പ്രാ­ദേശി­ക ലേ­ഖ­കന്‍ വ­ള­ച്ചൊ­ടി­ക്കു­ക­യാ­യി­രു­ന്നു. അന്ന് മുതലാണ് പ്രശ്നങ്ങല്‍ തുടങ്ങിയത്.

താങ്കള്‍ വിഎസ് പക്ഷത്തിന്റെ
പോരാളിയായിട്ടാണ് അറിയപ്പെടുന്നത്. മലപ്പുറം സമ്മേളനത്തോടനുബന്ധിച്ച് താങ്കളുടെ പ്രൈവറ്റ് സെക്രട്ടറിക്കെതിരെ ഉയര്‍ന്ന ആരോപണം.

എ­ന്റെ പൊ­ളി­റ്റി­ക്കല്‍ സെക്രട്ടറിയെ ഞാന്‍ നി­യ­മി­ച്ചതല്ല. അ­ത് പാര്‍­ട്ടി­യാ­ണ് നി­യ­മി­ച്ചത്. അ­യാള്‍ വിഎ­സ് പ­ക്ഷ­ക്കാ­ര­നാ­യി­രുന്നോ എ­ന്ന കാര്യം ത­നി­ക്ക­റി­യില്ലാ­യി­രുന്നു. ഞാ­ന­തില്‍ പ­ങ്കാ­ളിയല്ല. അ­ച്യു­താന­ന്ദ­നോടും ഷാ­ജഹാ­നോടും എനിക്ക് നല്ല ബ­ന്ധ­മാ­ണു­ള്ളത്. വി­എ­സ്സി­നെ കാ­ണു­ന്ന­തി­ന് അ­ന്ന് ഷാ­ജ­ഹാ­ന്‍റെ  അ­നു­മ­തി­വേ­ണ­മാ­യി­രുന്നു. അതു­കൊ­ണ്ട് ത­ന്നെ ഷാ­ജ­ഹാ­നു­മാ­യി നല്ല ബ­ന്ധ­മാ­യി­രുന്നു.

അല്ലാ­തെ ഞ­ങ്ങള്‍ ത­മ്മില്‍ ഗ്രൂ­പ്പ് ചര്‍­ച്ച­യൊന്നും ന­ട­ന്നി­ട്ടില്ല. ഗ്രൂ­പ്പ് ക­ളി­യില്‍ എ­നി­ക്ക് താല്‍­പ്പ­ര്യ­വു­മില്ല. എ­നി­ക്ക് രാ­ഷ്ട്രീ­യ­ത്തില്‍ പ്ര­ത്യേ­ക താല്‍­പ്പ­ര്യ­ങ്ങ­ളൊ­ന്നു­മില്ല. രാ­ഷ്ട്രീ­യം കൊ­ണ്ട് ഞാ­നൊന്നും ഉ­ണ്ടാ­ക്കി­യി­ട്ടില്ല. എ­നി­ക്ക് ക­ച്ച­വ­ട­മുണ്ട്. എ­ന്നാല്‍ രാ­ഷ്ട്രീ­യ ക­ച്ച­വ­ട­ത്തില്‍ താല്‍­പ്പ­ര്യ­മില്ല.

വി­എ­സ്സു­മാ­യു­ള്ള അ­ടുപ്പം.

അ­ച്യു­താന­ന്ദ­നോ­ട് ആ­ദ്യ­കാല­ത്ത് വലി­യ താല്‍­പ്പ­ര്യ­മൊ­ന്നു­മു­ണ്ടാ­യി­രു­ന്നില്ല. അ­ദ്ദേ­ഹ­ത്തോ­ട് എ­നി­ക്ക് ചെറി­യ ഒ­രു വെ­റു­പ്പു­ണ്ടാ­യി­രുന്നു. മു­ര­ടനും വി­ക­സ­നവി­രോ­ധിയും ന്യൂ­ന­പ­ക്ഷ സ്‌­നേ­ഹം ഇല്ലാ­ത്ത ഒ­രാള്‍, എ­ന്നാ­യി­രു­ന്നു ഞാന്‍ വി എ­സി­നെ­ക്കു­റിച്ച് കരു­തി­യത്. പ­ക്ഷേ അ­തല്ല എ­ന്ന് അ­ദ്ദേ­ഹം പ്ര­തി­പ­ക്ഷ നേ­താ­വാ­യി­രു­ന്ന­പ്പോള്‍ എ­നി­ക്കു മ­ന­സ്സി­ലാ­യി.അ­ദ്ദേ­ഹം വള­രെ സിമ്പിളാ­യ ഒ­രു­മ­നു­ഷ്യ­നാ­ണ്. ഒ­രു പിടി­ചോറും ഉ­പ്പി­ടാ­ത്ത സാ­മ്പാറും ചു­ട്ട­പ­പ്പ­ടവും കൊ­ണ്ട് ജീ­വിച്ചു­പോ­ക­ന്ന ഒ­രു സാ­ധാ­ര­ണ­ക്കാരന്‍. രാ­ത്രി­യൊ­രു ദോ­ശ­യാ­ണ് ക­ഴി­ക്കാ­റ്.

ഒ­രു പ­ഴ­യകാ­ല ക­മ്മ്യൂ­ണി­സ്റ്റു­കാര­ന്റെ എല്ലാ­ ഗു­ണ­ങ്ങളും ഞാന്‍ അ­ദ്ദേ­ഹ­ത്തില്‍ കാ­ണു­ന്നുണ്ട്.  ഇ­ത്രയും പ്രാ­യ­മാ­യിട്ടും പാര്‍­ട്ടി­ക്കു­വേ­ണ്ടി പ്ര­വര്‍­ത്തി­ക്കു­ന്ന വ്യക്തിയല്ലേ അദ്ദേഹം. അതുകൊണ്ടുതന്നെ  ഞാന്‍ അ­ദ്ദേഹ­ത്തെ ഏറെ ബ­ഹു­മാ­നി­ക്കു­ന്നു.എ­നി­ക്ക് എ­ന്റെതാ­യ അ­ഭി­പ്രാ­യ­ങ്ങളും വ്യ­ക്തി­ത്വ­വു­മുണ്ട്. എ­ന്തെ­ങ്കിലും ല­ക്ഷ്യ­ത്തി­നു­വേ­ണ്ടി­യല്ല രാ­ഷ്ടീ­യ­ത്തി­ലി­റ­ങ്ങി­യ­ത്.

മലപ്പുറം പാര്‍ട്ടി സം­സ്ഥാ­ന സ­മ്മേള­നം

സ­മ്മേ­ള­ന­ത്തെ­ക്കു­റി­ച്ച് ഒര്‍­ക്കു­മ്പോള്‍ ­ഞാ­നി­പ്പോഴും ഓര്‍­ക്കു­ന്ന ഒ­രു കാ­ര്യ­മുണ്ട്. സ­മ്മേ­ള­ന­ത്തി­നാ­യി ഒ­രു പോ­സ്­റ്റര്‍ അ­ടി­ച്ചി­റ­ക്കി­യി­രു­ന്നു. ഒ­രു താ­ടിവച്ച മൊല്ലാ­ക്കയും പ്രായംചെന്ന് സ്ത്രീയും  ഒ­രു കു­ട്ടി­യു­മാ­യി­രു­ന്നു ആ പോ­സ്­റ്റ­റി­ലു­ണ്ടാ­യി­രു­ന്നത്. അ­ത് ഞാന്‍ ഡി­സൈന്‍ ചെയ്ത പോ­സ്­റ്റ­റാ­യി­രുന്നു. ‘ മ­ല­പ്പു­റ­ത്തി­ന്റെ ചു­വ­ന്ന മ­ണ്ണി­ലേ­ക്ക് സ്വാഗ­തം’ എ­ന്ന് ആ­ഹ്വാ­നം ചെ­യ്യു­ന്ന­താ­യി­രു­ന്നു പോ­സ്റ്റര്‍. അ­ത് വലി­യ ചര്‍­ച്ച­യാ­യി­രുന്നു.  ആ പോ­സ്­റ്റ­റി­ലു­ള്ള മൊല്ലാ­ക്ക ഒ­രു കോണ്‍­ഗ്ര­സ്സ് പ്ര­വര്‍­ത്ത­ക­നാ­യി­രുന്നു. അ­യാ­ളെ അ­നു­ന­യി­പ്പി­ച്ച് പാര്‍­ട്ടി­യി­ലേ­ക്ക് ന­യിച്ച­ത് ഞാ­നാ­യി­രു­ന്നു.

പൊന്നാനിയിലെ മഅദനി പങ്കെടുത്ത പരിപാടിയില്‍ താങ്കള്‍ പങ്കെടുത്തില്ല.

പൊന്നാനിയിലെ പരിപാടിയില്‍ ഞാന്‍ പോയിരുന്നില്ല. വര്‍ഗ്ഗീ­യ പാര്‍­ട്ടി­ക­ളു­മാ­യി ബ­ന്ധ­മു­ണ്ടാ­ക്കുന്ന­ത് ശ­രിയല്ല എന്നാണ് എന്‍റെ പക്ഷം. പ­ക്ഷേ ഇ­ല­ക്ഷന്‍ സ­മയ­ത്ത് ആ­രെ­ങ്കിലും വോ­ട്ട് വാ­ഗ്­ദാ­നം ചെ­യ്­താല്‍ വേ­ണ്ടെ­ന്ന് പ­റ­യാനും ക­ഴി­യില്ല.­എന്നെ പി.­ഡി.­പി­യു­ടെ ച­ട­ങ്ങു­ക­ളി­ലേ­ക്ക് പ­ല­പ്പോ­ഴാ­യി വി­ളി­ച്ചി­ട്ടു­ണ്ടെ­ങ്കിലും ഇ­തുവ­രെ പോ­യി­ട്ടില്ല. എ­ന്റെ മ­ണ്ഡ­ല­ത്തി­ലേ­ക്ക് അ­വര്‍ പ്ര­സം­ഗി­ക്കാ­നാ­യി വ­ന്നി­രുന്നു. എ­ന്നാല്‍ ആ വേ­ദി­യി­ലേ­ക്ക് ഞാന്‍ പോ­യില്ല.

ഭാവി പ്രവര്‍ത്തനം

ഞാന്‍ ആ­രോ­ടും ശ­ത്രു­ത­യ്‌­ക്കൊന്നും പോ­കു­ന്നില്ല. എല്ലാ­വ­രോടും വ്യ­ക്തി­പ­ര­മാ­യി നല്ല നി­ല­യില്‍ ത­ന്നെ പോ­കാ­നാ­ണ് ഉ­ദ്ദേ­ശി­ക്കു­ന്നത്. എ­നി­ക്ക് ചെറി­യ ഒ­രു വി­ഷ­മ­മുണ്ട്. എ­ന്റെ വി­ജ­യ­ത്തി­നു­വേ­ണ്ടി രാ­പ്പ­കല്‍ ക­ഷ്ട­പ്പെ­ട്ട സാ­ധാ­ര­ണ പാര്‍­ട്ടി­പ്ര­വര്‍­ത്തക­രെ വി­ട്ടു­പി­രി­യു­ന്ന­തി­ലാ­ണ് എ­ന്റെ ദുഖം. അ­വ­രു­ടെ മന­സ്സ് ഇ­പ്പോഴും എന്റെ കൂ­ടെ­യു­ണ്ട് എ­ന്നാ­ണ് വി­ശ്വാസം. മ­ങ്ക­ട­മ­ണ്ഡ­ല­ത്തില്‍ ജ­ന­ങ്ങ­ളു­ടെ പ്ര­ശ്‌­ന­ങ്ങള്‍ പഠി­ച്ച് ഞാന്‍ അ­വ­രു­ടെ കൂ­ടെ­ത­ന്നെ­യു­ണ്ടാ­കും.

തല്‍­ക്കാ­ലം എല്‍­ഡി­എ­ഫി­ലേക്കോ യു­ഡി­എ­ഫി­ലേക്കോ ഇല്ല. മാറി­യ സാ­ഹ­ച­ര്യ­ത്തില്‍ ജ­ന­ങ്ങള്‍ എ­ന്താ­ണ് പ­റ­യു­ന്ന­തെ­ന്ന് നോക്ക­ട്ടെ അ­തി­ന­നു­സ­രി­ച്ച് കാ­ര്യ­ങ്ങള്‍ തീ­രു­മാ­നി­ക്കും. ജന­ങ്ങ­ളോ­ടു­ള്ള ബാധ്യ­ത ഏ­റി­യി­രി­ക്കു­ന്ന സ­മ­യ­മാ­ണിത്.

അലി പറഞ്ഞു നിറുത്തി. അലിയുടെ വാക്കുകള്‍ വളരെ സൂക്ഷിച്ചുള്ളതായിരുന്നു. പക്ഷേ ജനപക്ഷത്തുനിന്നുകൊണ്ട് ജനവിരുദ്ധ നിലപാടുകളെ തുറന്നുകാട്ടുമെന്ന് അദ്ദേഹം പറഞ്ഞു. പുതിയ രാഷ്ട്രീയ സാഹചര്യത്തില്‍ എന്‍റെ കൂടെയുള്ളവര്‍ എന്റെ നാട്ടുകാര്‍ അവര്‍ പറയുന്നതിന്  എനിക്ക് ചെവിക്കൊടുക്കേണ്ടിയിരിക്കുന്നു. എന്തായാലും മങ്കട മണ്ഡലത്തില്‍ അലി നടത്താന്‍ പോകുന്ന വിശദീകരണ പൊതുയോഗം സിപിഐഎമ്മിന് പുതിയ തലവേദനയാകും. ഇടത് ഏകോപന സമിതിയുടെയും ചില സോഷ്യലിസ്റ്റ് നേതാക്കളുടെയും സാനിധ്യം വേദിയിലുണ്ടാകുമെന്ന്  വ്യക്തമായികഴിഞ്ഞു.

രാജിപ്രഖ്യാപിച്ചുകൊണ്ട് അലി നടത്തിയ പ്രസ്താവനയുടെ പൂര്‍ണ്ണരൂപം

Advertisement