Categories

അഞ്ചാം മ­ന്ത്രി­സ്ഥാനം: അ­ലി തങ്ങ­ളെ കണ്ടു

manjalamkuzhi aliമ­ല­പ്പുറം: അ­ഞ്ചാം മ­ന്ത്രി­സ്ഥാ­നം സം­ബ­ന്ധി­ച്ച് ചര്‍­ച്ച­കള്‍­ക്കാ­യി മ­ഞ്ഞ­ളാം­കു­ഴി അ­ലി എം.എല്‍.എ മു­സ്‌ലിം ലീ­ഗ് പ്ര­സിഡന്റ് പാ­ണ­ക്കാ­ട് ഹൈ­ദര­ലി ശി­ഹാ­ബ് ത­ങ്ങ­ളു­മാ­യി കൂ­ടി­ക്കാഴ്­ച ന­ടത്തി. പാ­ണ­ക്കാ­ട്ടെ ത­ങ്ങ­ളു­ടെ വീ­ട്ടി­ലേ­ക്ക് അ­ലി­യെ വി­ളി­പ്പി­ക്കു­ക­യാ­യി­രു­ന്നു.

ലീ­ഗി­ന് അഞ്ചാം മ­ന്ത്രി­സ്ഥാ­നം ന­ല്‍­കു­ന്ന­തി­ന് കോണ്‍­ഗ്ര­സ്സി­ന് എ­തിര്‍­പ്പി­ല്ലെ­ന്നും മ­ന്ത്രി­സ്ഥാ­നം അ­ലി­ക്ക് നല്‍­കാ­മെന്നും ത­ങ്ങള്‍ അ­ലി­യെ അ­റി­യി­ച്ച­താ­യാ­ണ് ല­ഭി­ക്കു­ന്ന വി­വ­രം.

നി­ല­വില്‍ ലീ­ഗി­ന് നാ­ല് മ­ന്ത്രി­മാ­രാ­ണു­ള്ളത്. അ­ഞ്ച് മ­ന്ത്രി­മാ­രു­ണ്ടാ­വു­മെ­ന്ന് ലീ­ഗ് നേര­ത്തെ പ്ര­ഖ്യാ­പി­ച്ചി­രു­ന്നു­വെ­ങ്കിലും ഘ­ട­ക ക­ക്ഷി­കള്‍ ത­മ്മില്‍ അ­ഭി­പ്രാ­യ സ­മ­ന്വ­യ­മു­ണ്ടാ­ക്കാ­നാ­കാ­ത്ത­തി­നാല്‍ പദ­വി ഏ­റ്റെ­ടു­ക്കുന്ന­ത് വൈ­കു­ക­യാ­യി­രു­ന്നു.

അഞ്ചാം മ­ന്ത്രി­സ്ഥാ­ന­ത്തേ­ക്ക് അ­ലി­യു­ടെ പേ­രാ­ണ് നേര­ത്തെ ത­ന്നെ ലീ­ഗില്‍ ഉ­യര്‍­ന്ന് കേ­ട്ടത്. പി.സി ജോര്‍ജ്ജ് മ­ന്ത്രി­പ­ദ­വി­ക്ക് വേ­ണ്ടി നേര­ത്തെ നീ­ക്കം ന­ട­ത്തി­യി­രു­ന്നു­വെ­ങ്കിലും പി­ന്നീ­ട് അ­നു­ന­യി­പ്പി­ക്കു­ക­യാ­യി­രുന്നു.

Malayalam news, Kerala news in English

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.