മലപ്പുറം: മഞ്ഞളാംകുഴി അലി മുസ് ലിം ലീഗില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചു. അണികള്‍ക്ക് യു.ഡി.എഫിലെ ഏത് കക്ഷിയിലും ചേരാമെന്നാണ് നിര്‍ദേശം. ഇന്ന് പെരിന്തല്‍മണ്ണയില്‍ ചേര്‍ന്ന യോഗത്തിലാണ് പ്രഖ്യാപനമുണ്ടായത്.

സി.പി.ഐ.എം ബന്ധം അവസാനിപ്പിച്ച് എം.എല്‍.എ സ്ഥാനം രാജിവെച്ച ശേഷം അലി മുസ്‌ലീംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി അടക്കമുളള നേതാക്കളുമായി ചര്‍ച്ച നടത്തിയിരുന്നു.

മങ്കട മണ്ഡലത്തില്‍ അലിയൊടൊപ്പം നില്‍ക്കുന്നവരുടെ യോഗം ചേര്‍ന്ന് ഭൂരിപക്ഷം പേരുടെ പിന്തുണ ഉറപ്പാക്കിയ ശേഷമാണ് മുസ്‌ലീംലീഗില്‍ ചേരാന്‍ അലി തീരുമാനിച്ചത്. അലിയോടൊപ്പം നില്‍ക്കുന്നവരില്‍ മുസ്‌ലീംലീഗില്‍ ചേരാന്‍ താല്‍പര്യമില്ലാത്തവര്‍ക്ക് കോണ്‍ഗ്രസിലോ, സോഷ്യലിസ്റ്റ് ജനതയിലോ, സി എം പിയിലോ അതല്ലെങ്കില്‍ ഇടതുപക്ഷഏകോപന സമിതിയിലോ ചേരാം എന്നാണ് തീരുമാനം.

മലപ്പുറത്ത് വിളിച്ചു ചേര്‍ക്കുന്ന സമ്മേളനത്തില്‍ വെച്ചായിരിക്കും മുസ്‌ലീംലീഗിലേക്കുളള അംഗത്വം അലി സ്വീകരിക്കുക. അടുത്ത നിയമസഭാതെരഞ്ഞെടുപ്പില്‍ മങ്കടയില്‍ അലിയെ യു ഡി എഫ് സ്ഥാനാര്‍ത്ഥിയാക്കണമെന്ന് അലിയോടൊപ്പമുള്ളവര്‍ക്ക് താല്‍പര്യമുണ്ട്.

ഇടതുപക്ഷ ഏകോപനസമിതി നേതാക്കള്‍ കഴിഞ്ഞ ദിവസം അലിയെ കണ്ട് ചര്‍ച്ച നടത്തിയിരുന്നു. എന്നാല്‍ തന്റെ കൂടെ നില്‍ക്കുന്നവരുടെ അഭിപ്രായത്തിനനുസരിച്ചു മാത്രമേ തീരുമാനമെടുക്കൂ എന്നായിരുന്നു അലിയുടെ നിലപാട്.

വിഎസ്സിനെ ഞാന്‍ വെറുത്തിരുന്നു: മഞ്ഞളാംകുഴി അലി