എഡിറ്റര്‍
എഡിറ്റര്‍
ചേരന് ഇഷ്ടമായി; മഞ്ചാടിക്കുരു തമിഴിലേക്ക്
എഡിറ്റര്‍
Monday 11th June 2012 12:55am

അഞ്ജലി മേനോന്‍ കഥയെഴുതി സംവിധാനം ചെയ്ത മഞ്ചാടിക്കുരു എന്ന ചിത്രം നിരൂപക പ്രശംസ നേടിയിരിക്കുകയാണ്. തിയ്യേറ്ററുകളില്‍ വേണ്ടത്ര ശോഭിക്കാനായില്ലെങ്കിലും ചിത്രം ഇതിനകം തന്നെ അംഗീകരിക്കപ്പെട്ടു കഴിഞ്ഞു.  ഇതിനകം തന്നെ മഞ്ചാടിക്കുരു നിരവധി പുരസ്‌കാരങ്ങള്‍ സ്വന്തമാക്കിയിട്ടുണ്ട്.

ഇപ്പോഴിതാ ചിത്രം തമിഴിലേക്ക് റീമേക്ക് ചെയ്യാനുള്ള ആലോചന നടക്കുകയാണ്. ഓട്ടോഗ്രാഫ് ഫെയിം ചേരനാണ് ചിത്രം തമിഴില്‍ സംവിധാനം ചെയ്യുന്നത്.

മഞ്ചാടിക്കുരു തമിഴിലേക്ക് റീമേക്ക് ചെയ്യുന്നുവെന്ന വാര്‍ത്ത സംവിധായിക അഞ്ജലി മേനോന്‍ സ്ഥിരീകരിച്ചിരിച്ചിട്ടുണ്ട്. തമിഴ് റീമേക്കിന്റെ കാര്യം ചേരന്‍ സംസാരിച്ചിരുന്നു. ചര്‍ച്ചകള്‍ നടക്കുകയാണ്. ഇതുവരെ അന്തിമതീരുമാനമായിട്ടില്ല. ചിത്രം ചേരന് ഇഷ്ടപ്പെട്ടു. തമിഴില്‍ നന്നായി ചെയ്യാനാകുമെന്ന് ചേരന് വിശ്വാസമുണ്ട് അഞ്ജലി മേനോന്‍ പറഞ്ഞു.

ചെന്നൈയില്‍ നടത്തിയ പ്രിവ്യൂയിലാണ് ചിത്രം തമിഴില്‍ റീമേക്ക് ചെയ്യാനുള്ള താല്‍പര്യം ചേരന്‍ അറിയിച്ചത്. തമിഴിലേക്കുള്ള താരനിര്‍ണ്ണയം പൂര്‍ത്തിയായിട്ടില്ല.

കളങ്കരഹിത ബാല്യകൗമാരകാലങ്ങളെ ജീവിതത്തിലെ സുവര്‍ണനിമിഷങ്ങളായി കരുതിപ്പോരുന്നവര്‍ക്ക് നഷ്ടസ്മൃതികളിലേക്കുള്ള തിരികെ യാത്രപോലെ മനോഹരാനുഭവമായിരുന്നു മഞ്ചാടിക്കുരു എന്ന ചിത്രം.

പൃഥ്വിരാജ്, തിലകന്‍, റഹ്മാന്‍, ജഗതി ശ്രീകുമാര്‍, കവിയൂര്‍ പൊന്നമ്മ, ഉര്‍വ്വശി, ബിന്ദു പണിക്കര്‍, സിന്ധു മേനോന്‍ തുടങ്ങിയവരാണ് മഞ്ചാടിക്കുരുവിലെ പ്രമുഖ അഭിനേതാക്കള്‍.

Advertisement