എഡിറ്റര്‍
എഡിറ്റര്‍
റീമേക്കുകളുടെ പട്ടികയില്‍ ഇടംപിടിക്കാന്‍ ‘മണിയറ’യും
എഡിറ്റര്‍
Monday 26th November 2012 1:09pm

നീലത്താമര, രതിനിര്‍വേദം, നിദ്ര, ചട്ടക്കാരി എന്നീ റീമേക്കുകളുടെ പട്ടികയില്‍ ഇടം പിടിക്കാന്‍ മറ്റൊരു ചിത്രം കൂടിയെത്തുന്നു. മമ്മൂട്ടിയും സീമയും പ്രധാന വേഷത്തിലെത്തിയ ‘മണിയറ’ എന്ന ചിത്രമാണ് റീമേക്കുകളുടെ പട്ടികയില്‍ ഇടംപിടിക്കാന്‍ ഒരുങ്ങുന്നത്.

Ads By Google

1983ല്‍ എം. കൃഷ്ണന്‍ നായര്‍ സംവിധാനം ചെയ്ത ‘മണിയറ’ അക്കാലത്തെ ഹിറ്റ് ചിത്രങ്ങളിലൊന്നായിരുന്നു. പുതിയ മണിയറ ഒരുക്കുന്നത് എ.ടി.സി മെഗാ മൂവീസ് ആണ്. സലീം ബാബയാണ് പുതിയ ‘മണിയറ’ സംവിധാനം ചെയ്യുന്നത്.

ബദ്രി, സ്വാസ്വിക എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തുന്ന പുതിയ മണിയറയുടെ തിരക്കഥ എഴുതിയത് നിയാസ് ബക്കറാണ്.

ശാന്തികൃഷ്ണ, ശങ്കരാടി, അടൂര്‍ ഭാസി എന്നിവര്‍ അനശ്വരമാക്കിയ മണിയറയിലെ കഥാപാത്രങ്ങളെ പുനരാവിഷ്‌കരിക്കാന്‍ സീനത്ത്, സലീംകുമാര്‍, കൊച്ചുപ്രേമന്‍, സിദ്ദിഖ് തുടങ്ങിയ ജനപ്രിയ താരങ്ങളാണ് എത്തുന്നത്.

കലാമൂല്യവും ജനപ്രീതിയും ഒത്തുചേര്‍ന്ന ഇത്തരം സിനിമകള്‍ പുതിയ തലമുറയ്ക്കുകൂടി ആസ്വദിക്കാന്‍ റീമേക്കുകള്‍ അവസരം ഒരുക്കുന്നു എന്നത് ശ്രദ്ധേയമാണ്.

Advertisement