എഡിറ്റര്‍
എഡിറ്റര്‍
കാശ്മീര്‍; ജനങ്ങള്‍ക്ക് നേരെ വെടിവെക്കുന്നതിന് പകരം ചര്‍ച്ചകള്‍ നടത്താന്‍ മോദി തയ്യാറാകണം: മണിശങ്കര്‍ അയ്യര്‍
എഡിറ്റര്‍
Saturday 8th July 2017 4:17pm

ന്യൂദല്‍ഹി: കാശ്മീരിലെ പ്രശ്നങ്ങള്‍ തോക്കിന്‍ മുനയില്‍ തീര്‍ക്കാനാവില്ലെന്ന് കോണ്‍ഗ്രസ്. പ്രശ്‌നങ്ങള്‍ തീര്‍ക്കാന്‍ ജനങ്ങള്‍ക്കുനേരെ വെടിവെക്കുന്നതിന് പകരം ചര്‍ച്ചകള്‍ നടത്താന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി തയ്യാറാകണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.

കാശ്മീരിലെ പ്രശ്നങ്ങള്‍ തോക്കിന്‍മുനയില്‍ തീര്‍ക്കാനാകില്ലെന്ന് കോണ്‍ഗ്രസ് നേതാവ് മണിശങ്കര്‍ അയ്യര്‍ പറഞ്ഞു.

ചര്‍ച്ചകള്‍ സാധ്യമാകാന്‍ ബുര്‍ഹാന്‍ വാനി ജീവിച്ചിരിക്കേണ്ടതായിരുന്നുവെന്ന് കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് നേതാവ് സൈഫുദീന്‍ സോസ് പറഞ്ഞിരുന്നു.


Dont Miss ബംഗാള്‍ കലാപം; സന്ദര്‍ശനത്തിനെത്തിയ ബി.ജെ.പി എം.പിമാര്‍ അറസ്റ്റില്‍


ഇതേക്കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോടാണ് മണിശങ്കര്‍ അയ്യര്‍ പ്രതികരിച്ചത്. തോക്കിന്‍ മുനയില്‍ പ്രശ്‌നങ്ങള്‍ തീര്‍ക്കാമെന്ന് കരുതുന്നത് വിഡ്ഡിത്തമാണെന്നും അദ്ദേഹം പറഞ്ഞു. കശ്മീരി എന്ന നിലയില്‍ അവിടുത്തെ കാര്യങ്ങള്‍ സൈഫുദീന്‍ സോസിന് കൂടുതല്‍ അറിയാമെന്നും അദ്ദേഹം പറഞ്ഞു.

ഹിസ്ബുള്‍ മുജാഹിദീന്‍ ഭീകരനായിരുന്ന ബുര്‍ഹാന്‍ വാനിയെ കഴിഞ്ഞ ജൂലായ് എട്ടിനാണ് സൈന്യം ഏറ്റുമുട്ടലില്‍ വധിച്ചത്. ഇതേത്തുടര്‍ന്നുണ്ടായ പ്രക്ഷോഭം അഞ്ച് മാസത്തോളം നീണ്ടുനിന്നിരുന്നു. 78 പേര്‍ അക്രമ സംഭവങ്ങളെത്തുടര്‍ന്ന് മരിച്ചു. 53 ദിവസമായിരുന്നു അന്ന് കര്‍ഫ്യൂ നീണ്ടുനിന്നത്.

ബുര്‍ഹാന്‍ വാനി കൊല്ലപ്പെട്ട സംഭവം നടന്നിട്ട് ഒരുവര്‍ഷം തികയുന്ന സാഹചര്യത്തില്‍ കശ്മീര്‍ താഴ് വരയിലെ സുരക്ഷ ശക്തമാക്കി.

Advertisement