എഡിറ്റര്‍
എഡിറ്റര്‍
മനീഷ കൊയ്‌രാള ആത്മകഥ എഴുതുന്നു
എഡിറ്റര്‍
Friday 11th January 2013 11:06am

ബോളിവുഡ് താരം മനീഷ കൊയ്‌രാള ആത്മകഥ എഴുതുന്നു. അര്‍ബുധരോഗത്തെ തുടര്‍ന്ന് ന്യൂയോര്‍ക്കില്‍ ചികിത്സയിലാണ് മനീഷ. ചികിത്സാവേളയില്‍ താന്‍ അനുഭവിച്ച കാര്യങ്ങളാണ് ആത്മകഥയെഴുതാന്‍ പ്രേരിപ്പിച്ചതെന്നാണ് മനീഷ പറയുന്നത്.

Ads By Google

‘ എനിക്ക് കഴിയുന്നതെല്ലാം ഞാന്‍ ചെയ്യും. ബാക്കിയെല്ലാം ദൈവത്തിന്റെ കൈയ്യിലാണ്. ക്ഷമ സമാധാനം കൊണ്ടുവരുമെന്ന് ഞാന്‍ ഇപ്പോള്‍ പഠിച്ചു. ക്ഷമ എന്നെ ഒരുപാട് കാര്യങ്ങള്‍ പഠിപ്പിച്ചു. മുന്‍പ് ദൈവത്തെ കുറിച്ചുള്ള എന്റെ കാഴ്ച്ചപ്പാട് കുറച്ച് സങ്കല്‍പ്പങ്ങളെ ആധാരമാക്കിയായിരുന്നു. ഇന്ന് ദൈവത്തെ ഞാന്‍ അറിയുന്നത് എന്റെ അനുഭവങ്ങളിലൂടെയാണ്.’ മനീഷ തന്റെ ഫേസ്ബുക്ക് പേജില്‍ കുറിച്ചു.

തന്റെ അനുഭവങ്ങളും കാഴ്ച്ചപ്പാടുകളും എഴുതുന്നതിനെ കുറിച്ചുള്ള ആലോചനിയലാണെന്നും ഉടന്‍ തന്നെ തന്റെ ആത്മകഥ പ്രതീക്ഷിക്കാമെന്നും മനീഷ പറയുന്നു.

നേപ്പാള്‍ സ്വദേശിയായ മനീഷ ബോളിവുഡ് ചിത്രങ്ങളിലൂടെയാണ് പ്രശസ്തയാകുന്നത്. ഒവേറിയന്‍ കാന്‍സര്‍ ബാധിച്ച മനീഷ ആദ്യഘട്ട കീമോ പൂര്‍ത്തിയാക്കിയിരിക്കുകയാണ്.

തന്റെ രോഗവിവരം മനീഷ തന്നെയാണ് ട്വിറ്ററിലൂടെ ലോകത്തെ അറിയിച്ചത്.

Advertisement