ന്യൂഡല്‍ഹി: അഴിമതിക്കാരനായ അന്നാ ഹസാരെയ്ക്ക് അഴിമതിക്കെതിരെ സമരം നടത്താന്‍ അവകാശമില്ലെന്ന് കോണ്‍ഗ്രസ് വക്താവ് മനീഷ് തിവാരി. വര്‍ധിച്ചുവരുന്ന അഴിമതി ഇല്ലായ്മ ചെയ്യാന്‍ സുശക്തമായ ലോക്പാല്‍ബില്‍ രൂപീകരിക്കണമെന്നാവശ്യപ്പെട്ട് ഗാന്ധിയന്‍ അന്നാ ഹസാരെ അനിശ്ചിതകാല നിരാഹാരം പ്രഖ്യാപിച്ചിരിക്കുന്ന അവസരത്തിലാണ് മനീഷ് തിവാരി അദ്ദേഹത്തിനെതിരെ കടുത്ത വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുന്നത്.

അഴിമതിയില്‍ മുങ്ങിക്കുളിച്ചിരിക്കുന്ന ഹസാരെയ്ക്ക് അഴിമതിയെക്കുറിച്ച് സംസാരിക്കാന്‍ ഒരു അവകാശവുമില്ല. ഹസാരെയുടെ നിയന്ത്രണത്തിലുള്ള ട്രസ്റ്റില്‍ സാമ്പത്തിക ക്രമക്കേടുകള്‍ നടത്തിയതിന് തെളിവുകളുള്ളതായി ഹൈക്കോടതി നിയോഗിച്ച ജസ്റ്റിസ് സാവന്ത് കമ്മീഷന്‍ കണ്ടെത്തിയിട്ടുണ്ട്. തന്റെ ട്രസ്റ്റിന്റെ പേരിലും അംഗങ്ങലുടെ ട്രസ്റ്റിന്റെ പേരിലും ഹസാരെ അഴിമതി നടത്തിയെന്ന് തെളിവുകള്‍ സഹിതം കമ്മീഷന്‍ കണ്ടെത്തിയിട്ടുണ്ടെന്നും തിവാരി വ്യക്തമാക്കി. അതേസമയം അനിശ്ചിതകാല നിരാഹാരം പ്രഖ്യാപിച്ചിരിക്കുന്ന ഹസാരെയ്ക്ക് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് ബി.ജെ.പി രംഗത്തെത്തിയിട്ടുണ്ട്.