ന്യൂദല്‍ഹി: ഇപ്പോഴുള്ള അംഗങ്ങളെ തന്നെ ഉള്‍പ്പെടുത്തി ലോക്പാല്‍ സ്റ്റാന്റിംങ് കമ്മിറ്റി നിലനിര്‍ത്താന്‍ കോണ്‍ഗ്രസ് തീരുമാനിച്ചു. കമ്മിറ്റിയില്‍ നിന്നും ഒഴിവാക്കണമെന്ന പാര്‍ട്ടിയോട് ആവശ്യപ്പെട്ട കോണ്‍ഗ്രസ് വക്താവ് മനീഷ് തിവാരിയും പാനലില്‍ തുടരും.

ഹസാരെയ്‌ക്കെതിരെ അഴിമതിയാരോപണങ്ങള്‍ ഉന്നയിച്ചതുമായി ബന്ധപ്പെട്ട വിവാദങ്ങളെ തുടര്‍ന്നാണ് കമ്മിറ്റിയില്‍ നിന്നും ഒഴിവാകാന്‍ തിവാരി ആഗ്രഹിച്ചത്. ഈ വിവാദ പരാമര്‍ശം നടത്തിയതിന് തീവാരി നേരത്തെ മാപ്പു പറഞ്ഞിരുന്നു.

‘ശക്തമായ ലോക്പാല്‍ ബില്ലിനുവേണ്ടിയാണ് ഞാന്‍ നിലകൊള്ളുന്നത്. ഈ പ്രധാനപ്പെട്ട ബില്ലിന് കാലതാമസമുണ്ടാക്കുന്ന തരത്തില്‍ ഒരു വിവാദങ്ങളെയും ഈ വിഷയത്തിലേക്ക് വലിച്ചിഴക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. അതിനാല്‍ ഞാന്‍ സ്റ്റാന്റിംങ് കമ്മിറ്റിയില്‍ നിന്നും സ്വയം ഒഴിവാകുന്നു’- എന്നു പറഞ്ഞാണ് തിവാരി കമ്മിറ്റിയില്‍ നിന്നും വിട്ടുനില്‍ക്കാനുള്ള തീരുമാനം അറിയിച്ചത്.

രാഷ്ട്രീയ പാര്‍ട്ടികളുടെ നിര്‍ദേശ പ്രകാരം ലോക്‌സഭാ സ്പീക്കറും, രാജ്യസഭാ ചെയര്‍മാനുമാണ് സമിതി അംഗങ്ങളെ തീരുമാനിച്ചത്.