എഡിറ്റര്‍
എഡിറ്റര്‍
ആം ആദ്മി നേതാവ് മനീഷ് സിസോദിയയുടെ കാര്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ തകര്‍ത്തു
എഡിറ്റര്‍
Friday 7th March 2014 7:12am

manish-sisodia

അഹമ്മദാബാദ്: ഗുജറാത്ത് സന്ദര്‍ശനത്തിനെത്തിയ് ആം ആദ്മി പാര്‍ട്ടി നേതാക്കള്‍ക്കെതിരെയുള്ള അക്രമം തുടരുന്നു. ആം ആദ്മി നേതാവ് മനീഷ് സിസോദിയ സഞ്ചരിച്ച കാര്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ തകര്‍ത്തു.

ഗുജറാത്തിലെ സബര്‍കന്ത ജില്ലയിലെ ഹിമ്മദ് നഗറില്‍ വച്ചാണ് ബിജെപി പ്രവര്‍ത്തകര്‍ തന്റെ വാഹനം ആക്രമിച്ചതെന്ന് മനീഷ് സിസോദിയ ട്വിറ്ററിലൂടെയാണ് രേഖപ്പെടുത്തിയത്.

തന്റെ കാര്‍ അക്രമിക്കുന്നതിലൂടെ ഗുജറാത്തിലെ അഴിമതി ഒളിപ്പിക്കാമെന്നാണ് ബി.ജെ.പി നേതാക്കള്‍ കരുതുന്നതെങ്കില്‍ അത് ഗുജറാത്തിലെ സാധാരണ ജനങ്ങളെ വിലകുറച്ച് കാണിക്കലാണെന്നും അദ്ദേഹം പറഞ്ഞു.

ആം ആദ്മി പാര്‍ട്ടി നേതാവും ദല്‍ഹി മുന്‍ മുഖ്യമന്ത്രിയുമായി അകരവിന്ദ് കെജ്‌രിവാളിന്റെ കാറിന് നേരെ ഇന്നലെ ആക്രമണമുണ്ടായിരുന്നു.

അനുമതിയില്ലാതെ പരിപാടി നടത്തിയതിനാലാണ് കെജ്‌രിവാളിനെ തടഞ്ഞതെന്ന് പോലീസ് അറിയിച്ചിരുന്നു. അതിനു ശേഷം തിരിച്ച് വരുന്ന വഴി കച്ചില്‍ വച്ചാണ് കെജ്‌രിവാളിന്റെയും കൂട്ടരുടെയും വാഹനത്തിനു നേരെ അക്രമമുണ്ടായത്.

സംഘര്‍ഷങ്ങളുടെ പേരില്‍ പിന്നീട് കെജ്‌രിവാള്‍ മാപ്പപേക്ഷിച്ചു. എന്തിന്റെ പേരിലായാലും അക്രമത്തെ ന്യായീകരിക്കാനാവില്ലെന്നു പറഞ്ഞ കെജ്‌രിവാള്‍ അണികളോട് ശാന്തരാവാനും ആഹ്വാനം ചെയ്തിട്ടുണ്ട്.

ബി.ജെ.പി പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായ നരേന്ദ്ര മോഡിയുടെ വികസന വാദങ്ങള്‍ വിലയിരുത്താനാണ് കെജ്‌രിവാള്‍ ദല്‍ഹിയിലെത്തിയത്.

Advertisement