Categories

കോമണ്‍വെല്‍ത്ത് ഗെയിംസിനെതിരേ മണിശങ്കര്‍ അയ്യര്‍ രംഗത്ത്

ന്യൂദല്‍ഹി: ദല്‍ഹിയില്‍ നടക്കുന്ന കോമണ്‍വെല്‍ത്ത് ഗെയിംസ് വന്‍ പരാജയമാകണമെന്നാണ് തന്റെ ആഗ്രഹമെന്ന് കോണ്‍ഗ്രസ് നേതാവ് മണിശങ്കര്‍ അയ്യര്‍ അഭിപ്രായപ്പെട്ടു. ഗെയിംസിനായി കണക്കുകളില്ലാത്ത തുക ചിലവഴിക്കുന്നതാണ് അയ്യരെ ചൊടിപ്പിച്ചിരിക്കുന്നത്. മഴ പെയ്ത് ഗെയിംസ് പരാജയമാകണമെന്നാണ് തന്റെ പ്രാര്‍ത്ഥനയെന്നും അയ്യര്‍ വ്യക്തമാക്കി.

‘ 35,000 കോടിയോളം രൂപയാണ് ഗെയിംസിനായി ചിലവിടുന്നത്. ഇത്രയും തുകയുണ്ടെങ്കില്‍ രാജ്യത്തെ കായികരംഗത്തെ സമഗ്രവികസനം നടപ്പാക്കാകും. ഒക്ടോബര്‍ 3 മുതല്‍ 14 വരെ നടക്കുന്ന ഗെയിംസിന്റെ സമയത്ത് മഴ പെയ്യണമെന്നാണ് ആഗ്രഹം. ഗെയിംസ് വിജയമായാല്‍ ഇനിയുമധികം തുക ചിലവാക്കി ഏഷ്യന്‍ ഗെയിംസ് അടക്കമുള്ള മല്‍സരം സംഘടിപ്പിക്കാന്‍ അധികാരികള്‍ ശ്രമിക്കും ‘ അയ്യര്‍ പറഞ്ഞു. അതിനിടെ ഗെയിംസിനെതിരേ അയ്യര്‍ രംഗത്തെത്തിയത് കോണ്‍ഗ്രസ് നേതാക്കള്‍ക്കിടയില്‍ ആശ്ചര്യമുണ്ടാക്കിയിട്ടുണ്ട്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.