എഡിറ്റര്‍
എഡിറ്റര്‍
മണിയുടെ അടിമാലിയിലെ പ്രസംഗം അന്വേഷിക്കും
എഡിറ്റര്‍
Saturday 11th August 2012 5:00pm

ഇടുക്കി : സി.പി.ഐ.എം ഇടുക്കി മുന്‍ ജില്ലാ സെക്രട്ടറി എം.എം. മണിയ കഴിഞ്ഞ ദിവസം നടത്തിയ പ്രസംഗം അന്വേഷണസംഘം പരിശോധിക്കും. ഐ.ജി പദ്മകുമാറിന്റെ നേതൃത്വത്തിലുളള സംഘമാണ് അന്വേഷണം നടത്തുന്നത്. മണിയുടെ പ്രസംഗത്തിന്റെ ടേപ്പ് കണ്ടെത്താന്‍ ഐ.ജി പദ്മകുമാര്‍ സംഘത്തിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. പ്രസംഗം കേട്ടു നിന്നവരില്‍ നിന്ന് മൊഴിയെടുക്കുമെന്നും ഐ.ജി അറിയിച്ചു.

Ads By Google

കഴിഞ്ഞ ദിവസം ഇടുക്കി പത്താംമൈലിലെ പാര്‍ട്ടി വിശദീകരണ യോഗത്തിലാണ് മണി വീണ്ടും വിവാദ പ്രസംഗം നടത്തിയത്.

കോണ്‍ഗ്രസ്സ് പ്രവര്‍ത്തകനായ ബാലുവിനെ കൊന്നത് തങ്ങളുടെ ആളുകളാണെന്നും തങ്ങളുടെ സഖാവായിരുന്ന അയ്യപ്പദാസിനെ കൊന്നതിന് പകരമായാണ് ബാലുവിനെ കൊന്നത് എന്നുമായിരുന്നു മണി പ്രസംഗത്തില്‍ പറഞ്ഞത്.

സി.പി.ഐക്കെതിരെയും മണി പ്രസംഗത്തില്‍ രൂക്ഷവിമര്‍ശനം നടത്തിയിരുന്നു. സി.പി.ഐ. സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍ ചതിയന്‍ ചന്തുവാണെന്നും ആരോമലിനെ ചതിച്ച ചന്തുവിന്റെ പണിയാണ് പന്ന്യന്‍ കാണിക്കുന്നതെന്നുമായിരുന്നു മണി പറഞ്ഞത്. മുന്നണിയില്‍ ഒരേ നിറമുള്ള പതാകയുമേന്തി സി.പി.ഐ.എമ്മിനെ തകര്‍ക്കാമെന്നാണ് സി.പി.ഐ കരുതുന്നതെന്നും അത് നടക്കില്ലെന്നും മണി പറഞ്ഞു.

മണിയുടെ വിവാദമായ മണ്ണാര്‍ക്കാട് പ്രസംഗത്തെ തുടര്‍ന്ന് നിയമ നടപടി നേരിടുന്ന പശ്ചാത്തലത്തിലാണ് പുതിയ പ്രസംഗവുമായി മണി വെട്ടിലായിരിക്കുന്നത്.

അതേസമയം, താന്‍ അങ്ങനെയൊരു പ്രസംഗം നടത്തിയിട്ടില്ലെന്ന വാദവുമായി മണി ഇന്നലെ രംഗത്തെത്തിയിരുന്നു.

Advertisement