എഡിറ്റര്‍
എഡിറ്റര്‍
ബാലുവിനെ കൊന്നത് ഞങ്ങളുടെ ആള്‍ക്കാര്‍, ആരോമലിനെ ചതിച്ച ചന്തുവാണ് പന്ന്യന്‍: വിവാദ പ്രസംഗവുമായി മണി വീണ്ടും
എഡിറ്റര്‍
Saturday 11th August 2012 2:28pm

ഇടുക്കി : സി.പി.ഐ.എം. ഇടുക്കി മുന്‍ ജില്ലാസെക്രട്ടറി എം.എം മണിയുടെ പ്രസംഗം വീണ്ടും വിവാദമാകുന്നു. ഇന്നലെ ഇടുക്കി പത്താംമൈലിലെ പാര്‍ട്ടി വിശദീകരണയോഗത്തിലെ പ്രസംഗമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.

Ads By Google

സി.പി.ഐക്കെതിരെ രൂക്ഷ വിമര്‍ശനം നടത്തിയ മണി പന്ന്യന്‍ രവീന്ദ്രന്‍ ചതിയന്‍ ചന്തുവാണെന്നും, ആരോമലിനെ ചതിച്ച ചന്തുവിന്റെ പണിയാണ് പന്ന്യന്‍ കാണിക്കുന്നതെന്നും പറഞ്ഞു. മുന്നണിയില്‍ ഒരേ നിറമുള്ള പതാകയുമേന്തി സി.പി.ഐ.എമ്മിനെ തകര്‍ക്കാമെന്നാണ് സി.പി.ഐ കരുതുന്നത്. എന്നാല്‍ അത് നടക്കാന്‍ പോകുന്നില്ല, മണി പറഞ്ഞു.
“ബാലുവിനെ കൊന്നത് ഞങ്ങളുടെ ആള്‍ക്കാരാണ്. അയ്യപ്പദാസിനെ കൊന്നതിന് പകരമായാണ് ബാലുവിനെ കൊന്നത്. അയ്യപ്പദാസിനെ കൊന്നത് കോണ്‍ഗ്രസ്സായിരുന്നു. ബാലുവും അതില്‍ ഉണ്ടായിരുന്നു.” മണി പറയുന്നു.

ഇന്ത്യാവിഷനാണ് മണിയുടെ പ്രസംഗത്തിന്റെ ശബ്ദരേഖ പുറത്തുവിട്ടത്.

രാഷ്ട്രീയ എതിരാളികളെ പട്ടിക തയ്യാറാക്കി കൊലപ്പെടുത്തിയെന്ന മണ്ണാര്‍ക്കാട് പ്രസംഗത്തെ തുടര്‍ന്ന് നിയമ നടപടി നേരിടുന്ന പശ്ചാത്തലത്തിലാണ് മണിയുടെ പുതിയ പ്രസംഗം പുറത്തുവന്നിരിക്കുന്നത്.

പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദനേയും പ്രസംഗത്തില്‍ മണി വിമര്‍ശിച്ചു. എന്നാല്‍ അഞ്ചേരി ബേബി വധത്തില്‍ തങ്ങള്‍ക്ക് പങ്കില്ലെന്നും മണി പ്രസംഗത്തില്‍ പറയുന്നുണ്ട്.

അതേസമയം, മണിയുടെ പ്രസ്താവനയോട് പ്രതികരിക്കുന്നില്ലെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍ പറഞ്ഞു.

താന്‍ വിവാദ പ്രസംഗം നടത്തിയിട്ടില്ലെന്ന വാദവുമായി മണിയും രംഗത്തെത്തിയിട്ടുണ്ട്.

മണിയുടെ വിവാദ പ്രസംഗങ്ങള്‍ :

കണ്ടും കൊടുത്തും ശീലമുണ്ട്. ഞങ്ങളെ പേടിപ്പിക്കാന്‍ നോക്കണ്ട: എം.എം മണി

Advertisement