പനാജി: ഗോവ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ പ്രദര്‍ശിപ്പിച്ച ‘രാവണ്‍’ കാണാന്‍ സിനിമാ പ്രവര്‍ത്തകര്‍ എത്തി. സംവിധായകന്‍ മണിരത്‌നം,നടന്‍മാരായ വിക്രം, പൃഥ്വിരാജ്, സംഭാഷണം തയ്യാറാക്കിയ സുഹാസിനി എന്നിവരാണ് എത്തിയത്.

കാന്‍, കൊറിയ, ദുബൈ തുടങ്ങി അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ രാവണ്‍ പ്രദര്‍ശിപ്പിക്കുന്നത് ഏറെ സന്തോഷകരമാണെന്ന് വിക്രം പറഞ്ഞു. ലോകസിനിമയില്‍ ഇന്ത്യന്‍ സിനിമയുടെ മുഖമായി മാറിയ രാവണില്‍ ഭാഗഭാക്കാനായതില്‍ അഭിമാനിക്കുന്നുവെന്ന് പൃഥ്വിരാജ് പറഞ്ഞു.