ഇംഫാല്‍: ലണ്ടന്‍ ഒളിമ്പിക്‌സ് ബോക്‌സിങ്ങില്‍ ഇന്ത്യയ്ക്ക് വെങ്കല മെഡല്‍ നേടിത്തന്ന മേരി കോമിന് മണിപ്പൂര്‍ സര്‍ക്കാരിന്റെ സമ്മാനമായി അരക്കോടി രൂപയും രണ്ട് ഏക്കര്‍ ഭൂമിയും ഉദ്യോഗക്കയറ്റവും.

Ads By Google

മണിപ്പൂര്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് ഈ തീരുമാനം എടുത്തത്. അഡീഷണല്‍ പോലീസ്‌ സൂപ്രണ്ടായാണ് ഉദ്യോഗക്കയറ്റം ലഭിക്കുക. ലംഗോള്‍ പ്രദേശത്താണ് മേരിക്ക് സൗജന്യമായി ഭൂമി നല്‍കുന്നത്. മണിപ്പൂരിന്റെ അഭിമാനമായ മേരികോം ഒളിമ്പിക് മെഡല്‍ നേടുന്ന വടക്ക് കിഴക്കന്‍
മേഖലയില്‍നിന്നുള്ള പ്രഥമ താരമാണ്.

അതേസമയം മേരി കോമിന് ഒരു മെഡല്‍ നേടാനായതില്‍ ഏറെ സന്തോഷമുണ്ടെന്ന് മേരിയുടെ ആദ്യ കോച്ചായ ഇബോചാ സിങ് പറഞ്ഞു. ഒരു മെഡല്‍ കൊണ്ടുവരാന്‍ മേരിക്ക് കഴിഞ്ഞു. പക്ഷേ, ഈ ചെറിയ സംസ്ഥാനവും ഇന്ത്യയൊന്നാകെയും ആഗ്രഹിച്ചത് സ്വര്‍ണം തന്നെയായിരുന്നു.

കൂടിയ പ്രായ വിഭാഗത്തിലേക്ക് മാറിയത് പ്രകടനത്തെ ബാധിച്ചെന്ന് തോന്നുന്നില്ലെന്നും പതിനേഴ് വയസ്സുള്ളപ്പോള്‍ 46 കിലോഗ്രാം വിഭാഗത്തില്‍ മത്സരിച്ച
വളാണ് മേരിയെന്നും ഇബോചാ പറഞ്ഞു.

മണിപ്പൂരില്‍നിന്നു ബോക്‌സിങ് റിങ്ങില്‍ ആദ്യമെത്തിയ താരമാണ് ഇബോചാ സിങ്. സായ് ആരംഭിച്ച സ്‌പെഷല്‍ ഏരിയ ഗെയിംസ് കേന്ദ്രത്തിന്റെ മേധാവി കൂടിയാണ് അദ്ദേഹം. 2010ല്‍ ദ്രോണാചാര്യ പുരസ്‌കാരം നേടിയിട്ടുണ്ട്.