dalit-girl

മംഗലാപുരം: മണിപ്പാല്‍ സര്‍വകലാശാലയില്‍ മലയാളി വിദ്യാര്‍ഥിനിയെ കൂട്ടബലാത്സംഗം ചെയ്ത സംഭവത്തില്‍ മൂന്ന് പ്രതികളെയും പോലീസ് അറസ്റ്റ് ചെയ്തു.

Subscribe Us:

മംഗലാപുരം ഇരിയടുക്ക സ്വദേശികളായ യോഗിഷ്, ഹരീഷ്, ആനന്ദ് എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

Ads By Google

പെണ്‍കുട്ടിയെ തട്ടികൊണ്ടുപോകാന്‍ സംഘം ഉപയോഗിച്ച ഓട്ടോറിക്ഷയും പോലീസ് കസ്റ്റഡിയിലെടു ത്തുവെന്നാണ് സൂചന. എന്നാല്‍
ഇവര്‍ അറസ്റ്റിലായത് സംബന്ധിച്ച ഒരു വിവരങ്ങളും പോലീസ് പുറത്തുവിട്ടിട്ടില്ല.

കഴിഞ്ഞ ദിവസം സംഘത്തിലുണ്ടായിരുന്ന ഒരാളുടെ രേഖാചിത്രം പോലീസ് തയാറാക്കിയിരുന്നു. പെണ്‍കുട്ടിയുടെ മൊഴിയുടെയും രേഖാചിത്രത്തിന്റെയും അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ വലയിലായത്.

സംഭവം നടന്ന് ഏഴ് ദിവസത്തിന് ശേഷമാണ് പോലീസ് പ്രതികളെ വലയിലാക്കിയത്. 200 ഓളം പോലീസുകാര്‍ കേസുമായി ബന്ധപ്പെട്ട് അന്വേഷണത്തിലായിരുന്നു. 800ഓളം ഫോണ്‍ കോളുകളും പോലീസ് പരിശോധിച്ചു.

സംഭവത്തില്‍ പ്രതികളെ അറസ്റ്റ് ചെയ്യാന്‍ വൈകുന്നതിനെതിരേ കടുത്ത പ്രതിഷേധം ഉയര്‍ന്നിരുന്നു. കഴിഞ്ഞ ദിവസം മണിപ്പാല്‍ സര്‍വകലാശാല വിദ്യാര്‍ത്ഥികള്‍ പ്രകടനവുമായി തെരുവിലിറങ്ങി റോഡ് ഉപരോധിച്ചിരുന്നു.

പ്രതികളെ കണ്ടെത്താന്‍ സഹായിക്കുന്നവര്‍ക്ക് പാരിതോഷികം വരെ പ്രഖ്യാപിച്ചിരുന്നു. ഉഡുപ്പി പോലീസ് രണ്ട് ലക്ഷം രൂപയാണ് പ്രഖ്യാപിച്ചത്. ഇതിന് പുറമെ മണിപ്പാല്‍ സര്‍വകലാശാലയും പാരിതോഷികം പ്രഖ്യാപിച്ചു. മൂന്ന് ലക്ഷം രൂപയാണ് സമ്മാനത്തുക.

ആറ് ദിവസം മുന്‍പ് ലൈബ്രറിയില്‍ നിന്ന് താമസസ്ഥലത്തേക്ക് പോകുമ്പോഴാണ് വിദ്യാര്‍ഥിനിയെ ഓട്ടോയിലെത്തിയ മൂന്നംഗസംഘം തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തത്‌