എഡിറ്റര്‍
എഡിറ്റര്‍
മണിപ്പാല്‍ ബലാത്സംഗം: പ്രതികളെ കണ്ടെത്താന്‍ സഹായിക്കുന്നവര്‍ക്ക് അഞ്ച് ലക്ഷം രൂപ പാരിതോഷികം
എഡിറ്റര്‍
Thursday 27th June 2013 11:06am

manippal-2

ഉഡുപ്പി: മണിപ്പാലില്‍ മലയാളി എം.ബി.ബി.എസ് വിദ്യാര്‍ഥിനിയെ കൂട്ടമാനഭംഗത്തിനിരയാക്കിയ കേസില്‍ പ്രതികളെ കണ്ടെത്താന്‍ സഹായിക്കുന്നവര്‍ക്ക് പാരിതോഷികം.
Ads By Google

ഉഡുപ്പി പോലീസ് രണ്ട് ലക്ഷം രൂപയാണ് പ്രഖ്യാപിച്ചത്. ഇതിന് പുറമെ മണിപ്പാല്‍ സര്‍വകലാശാലയും പാരിതോഷികം പ്രഖ്യാപിച്ചു. മൂന്ന് ലക്ഷം രൂപയാണ് സമ്മാനത്തുക.

ആറ് ദിവസം മുന്‍പ് ലൈബ്രറിയില്‍ നിന്ന് താമസസ്ഥലത്തേക്ക് പോകുമ്പോഴാണ് വിദ്യാര്‍ഥിനിയെ ഓട്ടോയിലെത്തിയ മൂന്നംഗസംഘം തട്ടിക്കൊണ്ടുപോയി മാനഭംഗപ്പെടുത്തിയത്.

പ്രതികളെന്ന് സംശയിക്കുന്നവരുടെ രേഖാചിത്രങ്ങള്‍ പോലീസ് തിങ്കളാഴ്ച പുറത്തുവിട്ടു. കേസില്‍ 22 പേരെ ചോദ്യം ചെയ്‌തെങ്കിലും ആരെയും ഇതുവരെ പിടികൂടാനായിട്ടില്ല.

Advertisement