എഡിറ്റര്‍
എഡിറ്റര്‍
നടിയെ അക്രമിച്ച സംഭവം; പ്രധാന പ്രതികളിലൊരാള്‍ പിടിയില്‍
എഡിറ്റര്‍
Monday 20th February 2017 11:33pm

 

പാലക്കാട്: പ്രമുഖ നടിയെ വാഹനത്തില്‍ അക്രമിച്ച സംഭവത്തില്‍ പ്രധാന പ്രതികളിലൊരാളായ മണികണ്ഠന്‍ പൊലീസ് കസ്റ്റഡിയില്‍. പള്‍സര്‍ സുനിക്കൊപ്പമുണ്ടായിരുന്നയാളാണ് മണികണ്ഠന്‍. പാലാക്കാട് നിന്നാണ് ഇയാള്‍ പിടിയിലായത്.


Also read സഖാവേ.. ഞങ്ങള്‍ക്കും ഭീതികൂടാതെ നിവര്‍ന്നു നടക്കണം; നടിയെ ആശ്വസിപ്പിക്കുന്ന കോടിയേരിയുടെ ഫേസ്ബുക്ക് പോസ്റ്റിനു കീഴില്‍ യൂണിവേഴ്‌സിറ്റി കോളേജില്‍ അക്രമത്തിനിരയായ പെണ്‍കുട്ടി 


പള്‍സര്‍ സുനി, വിജീഷ്, മണികണ്ഠന്‍ എന്നിവരാണ് അക്രമം നടക്കുമ്പോള്‍ വാഹനത്തിലുണ്ടായിരുന്നതെന്നു നേരത്ത പിടിയിലായ പ്രതികള്‍ പൊലീസിനു മൊഴി നല്‍കിയിരുന്നു.

മണികണ്ഠന്‍ പിടിയിലായതോടെ മുഖ്യ പ്രതിയായ സുനിയെക്കുറിച്ചുള്ള വിവരങ്ങളും അക്രമത്തെക്കുറിച്ചുള്ള വിവരങ്ങളിലും വ്യക്തത വരുത്താനാകും എന്ന വിശ്വാസത്തിലാണ് പൊലീസ്.

നേരത്തെ പിടിയിലാകാനുള്ള മറ്റു രണ്ടുപേര്‍ക്കുമൊപ്പം മണികണ്ഠനും ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിരുന്നു. തങ്ങളെ കേസില്‍കുടുക്കുകയായിരുന്നെന്നാണ് ഇവര്‍ നല്‍കിയ ജാമ്യാപേക്ഷയില്‍ പറയുന്നത്. ഇത് നാളെ പരിഗണിക്കാനിരിക്കേയാണ് പാലക്കാട് നിന്ന് ഇയാള്‍ പൊലീസിന്റെ പിടിയിലാകുന്നത്.

Advertisement