എഡിറ്റര്‍
എഡിറ്റര്‍
മണിക് സര്‍ക്കാര്‍: രാജ്യത്തെ ഏറ്റവും നിര്‍ദ്ധനനായ മുഖ്യമന്ത്രി
എഡിറ്റര്‍
Saturday 26th January 2013 4:30pm

ന്യൂദല്‍ഹി: രാജ്യത്തെ ഏറ്റവും നിര്‍ദ്ധനനായ മുഖ്യമന്ത്രി ഏതെന്ന് ചോദിച്ചാല്‍ അതിന് ഒരു മറുപടിയേ പറയാനുള്ളൂ മണിക് സര്‍ക്കാര്‍. ഇന്ത്യയില്‍ തന്നെ സ്വന്തമായി കിടപ്പാടമോ വാഹനമോ കാര്യമായ ബാങ്ക് ബാലന്‍സോ ഇല്ലാത്ത രാജ്യത്തെ ഒരേയൊരു മുഖ്യമന്ത്രി മണിക് സര്‍ക്കാറാവും.

Ads By Google

മണിക് സര്‍ക്കാറിന്റെ എസ്.ബി.ഐ അക്കൗണ്ട് ബാലന്‍സ് വെറും 9720 രൂപയാണ്. കയ്യില്‍ ഇപ്പോള്‍ വെറും 1080 രൂപ മാത്രമേയുള്ളൂ. സ്വന്തമായി മൊബൈലോ കമ്പ്യൂട്ടറോ ഇല്ല.

തന്റെ മാസ ശമ്പളമായ 9200 രൂപയാണ് മണിക് സര്‍ക്കാരിന്റെ ഏക വരുമാനമാര്‍ഗം. അതില്‍ തന്നെ പാര്‍ട്ടിഫണ്ടിലേക്കുള്ള സംഭാവനയും നല്‍കും.

പാര്‍ട്ടിയില്‍ നിന്നും ലഭിക്കുന്ന 5000 രൂപയാണ് മണിക് സര്‍ക്കാറിന്റെ യഥാര്‍ത്ഥ വരുമാനം! പാര്‍ട്ടിയില്‍ നിന്ന് ലഭിക്കുന്ന തുച്ഛമായ പണം കൊണ്ട് ഒരു കുടുംബം എങ്ങനെ കൊണ്ടുപോകുമെന്ന് മണിക് സര്‍ക്കാറിനോട് ചോദിച്ചാല്‍ ചിരിച്ച് കൊണ്ട് അദ്ദേഹം പറയും,

‘എന്റെ ഭാര്യക്ക് പെന്‍ഷന്‍ ലഭിക്കുന്നുണ്ട്. ദിവസം ഒരു ചാര്‍മിനാര്‍ പാക്കറ്റും ഒരു പാക്കറ്റ് മൂക്ക് പൊടിയുമാണ് എനിക്കുള്ള ആകെ ചിലവ്. അത് കൊണ്ട് വലിയ ബുദ്ധിമുട്ടില്ല.’

സര്‍ക്കാര്‍ ജോലിയില്‍ നിന്നും വിരമിച്ച ഭാര്യ പാഞ്ചാലിക്ക് 22 ലക്ഷം രൂപ ബാങ്ക് ബാലന്‍സുണ്ട്. 20 ഗ്രാം സ്വര്‍ണാഭരണവും.

Advertisement