ന്യൂദല്‍ഹി: മുല്ലപ്പെരിയാര്‍ വിഷയത്തില്‍ ധനകാര്യ മന്ത്രി കെ.എം മാണിയും ജലവിഭവ വകുപ്പ് മന്ത്രി പി.ജെ ജോസഫും ഉപവാസം ആരംഭിച്ചു. കെ.എം മാണി മുല്ലപ്പെരിയാറിലെ ചപ്പാത്തിലും പി.ജെ ജോസഫ് ന്യൂദല്‍ഹിയിലെ ബിര്‍ളാ ഹൗസിലുമാണ് ഉപവാസമിരിക്കുന്നത്. വൈകിട്ട് അഞ്ചു വരെയാണ് ഇരുവരും ഉപവസിക്കുന്നത്.

ഇടുക്കി മുന്‍ എംപി ഫ്രാന്‍സിസ് ജോര്‍ജ് പി.ജെ ജോസഫിനൊപ്പം ഉപവസിക്കുന്നുണ്ട്. ഉപവാസത്തിന് മുന്‍പ് തമിഴ്‌നാടിനെതിരെ രൂക്ഷ വിമര്‍ശനമാണ് പി.ജെ ജോസഫ് നടത്തിയത്. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ ആശങ്ക പരത്തുന്നത് തമിഴ്‌നാടാണെന്നും ജലനിരപ്പ് താഴ്ത്താന്‍ ആവശ്യപ്പെട്ടിട്ടും അവര്‍ അതിനു തയാറാകുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ പ്രസ്താവനയെ മറികടന്നല്ലേ ഉപവാസം എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന്; സമരമല്ല പ്രാര്‍ഥനാ യജ്ഞമാണു നടത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു.

Subscribe Us:

ഗാന്ധിയന്‍ സമരമാണ് താന്‍ നടത്തുന്നത്. മുല്ലപ്പെരിയാര്‍ വിഷയത്തിലേക്ക് ജനശ്രദ്ധ ആകര്‍ഷിക്കാനും തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ മനസ് മാറ്റാനുമാണ് നിരാഹാര സമരം നടത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Malayalam News
Kerala News in English