തിരുവനന്തപുരം: 99.80 കോടി രൂപയുടെ പുതിയ പദ്ധതികള്‍ കൂടി ഉള്‍പ്പെടുത്തി പുതുക്കിയ സംസ്ഥാന ബജറ്റ് ധനമന്ത്രി കെ.എം. മാണി നിയമസഭയില്‍ അവതരിപ്പിച്ചു.

തിരുവനന്തപുരം നഗരവികസന പദ്ധതിക്കായി 30 കോടി രൂപ വകയിരുത്തി. അന്തരിച്ച മുന്‍ മുഖ്യമന്ത്രി കെ. കരുണാകരന്റെ സ്മരണക്കായി മാളയില്‍ സ്റ്റേഡിയത്തിന് രണ്ടു കോടി രൂപ വകയിരുത്തി. മുന്നോക്ക സമുദായ കോര്‍പ്പറേഷനായി അഞ്ചു കോടി രൂപ വകയിരുത്തി.

അങ്കണ്‍വാടി ജീവനക്കാരുടെ വേതനം ഉയര്‍ത്തിയത് പുനസ്ഥാപിച്ചു. ഇക്കാര്യം മുന്‍ധനമന്ത്രി തോമസ് ഐസക് ആദ്യം അവതരിപ്പിച്ച ബജറ്റില്‍ ഉള്‍പ്പെടുത്തിയിരുന്നെങ്കിലും കെ.എം. മാണി അവതരിപ്പിച്ച ബജറ്റില്‍ ഇക്കാര്യം പരാമര്‍ശിച്ചിരുന്നില്ല.

തദ്ദേശ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളുടെ ഓണറേറിയം 1000 രൂപ വീതം കൂട്ടിയതായും മാണി അറിയിച്ചു.