Administrator
Administrator
റബ്ബര്‍ ഇറക്കുമതി കര്‍ഷകര്‍ക്ക് ദോഷം: മാണി
Administrator
Monday 18th July 2011 12:00pm

km-maniന്യൂദല്‍ഹി: തീരുവ കുറച്ച് റബ്ബര്‍ ഇറക്കുമതി ചെയ്യാനുള്ള കേന്ദ്ര നീക്കം കര്‍ഷകര്‍ക്ക് ദോഷകരമാവുമെന്ന് ധനമന്ത്രി കെ.എം മാണി. ഇക്കാര്യത്തെക്കുറിച്ച് ആവശ്യമെങ്കില്‍ കേന്ദ്ര വാണിജ്യ മന്ത്രി ആനന്ദ് ശര്‍മ്മയുമായി സംസാരിക്കുമെന്നും മാണി ദല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

ധനകാര്യ മന്ത്രിമാരുടെ ഉന്നതാധികാര സമിതി ചെയര്‍മാനായി ബി.ജെ.പി പ്രധിനിധിയെ തിരഞ്ഞെടുത്തതിനെക്കുറിച്ച് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ അക്കാര്യം ധനമന്ത്രി പ്രണബ് മുഖര്‍ജിയോട് ചോദിക്കണമെന്ന് മാണി പറഞ്ഞു. ചെയര്‍മാന്‍ സ്ഥാനത്തിന് വേണ്ടി അപേക്ഷ നല്‍കിയിട്ടില്ലെന്നും എന്നാല്‍ സ്ഥാനത്തിന് താന്‍ അര്‍ഹനായിരുന്നുവെന്നും മാണി പറഞ്ഞു.

40,000 ടണ്‍ സ്വാഭാവിക റബ്ബര്‍ കൂടി ഇറക്കുമതി ചെയ്യാനാണ് കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയത്. 7.5ശതമാനം ചുങ്കം ഈടാക്കി 40,000 ടണ്‍ റബ്ബര്‍ ഇറക്കുമതി ചെയ്യാനാണ് കേന്ദ്ര ധനമന്ത്രാലയം അനുമതി നല്‍കിയിരിക്കുന്നത്. ടയര്‍ ഉല്‍പാദകരുടെ അഭ്യര്‍ഥനയെ തുടര്‍ന്നാണ് തീരുമാനം.

Advertisement