എഡിറ്റര്‍
എഡിറ്റര്‍
ഇടുക്കി സീറ്റ് നിഷേധത്തെ തുടര്‍ന്ന് മുന്നണി വിടുന്ന ഘട്ടംവരെയെത്തിയെന്ന് മാണി
എഡിറ്റര്‍
Monday 24th March 2014 12:03pm

km-mani

കോട്ടയം: ഇടുക്കി സീറ്റ് വേണ്ടെന്ന് വെച്ചത് മുന്നണിക്ക് വേണ്ടി ചെയ്ത ത്യാഗമാണെന്ന് കേരള കോണ്‍ഗ്രസ് നേതാവ് കെ.എം മാണി. ഇടുക്കി സീറ്റ് നിഷേധിച്ചതിന്റെ പേരില്‍ മുന്നണിവിടുന്ന ഘട്ടം വരെയെത്തിയെന്നും എന്നാല്‍ യു.ഡി.എഫിന് വേണ്ടി തീരുമാനം വേണ്ടെന്ന് വക്കുകയായിരുന്നുവെന്നും  അദ്ദേഹം  വെളിപ്പെടുത്തി.

ഇടുക്കിക്ക് പകരം സീറ്റെന്ന കച്ചവടത്തിന് കേരള കോണ്‍ഗ്രസ് ശ്രമിച്ചിട്ടില്ലെന്നും  ഇക്കാര്യത്തില്‍ പാര്‍ട്ടി ലക്ഷ്മണ രേഖ ലംഘിച്ചിട്ടില്ലെന്നും പറഞ്ഞ മാണി, ഇത് കേരള കോണ്‍ഗ്രസിന്റെ ദൗര്‍ബല്യമല്ലെന്നം വ്യക്തമാക്കി.

സ്ഥാനാര്‍ഥികളെ കിട്ടാനില്ലാത്ത ഇടതുമുന്നണിയില്‍ സ്വതന്ത്രനെ നിര്‍ത്തേണ്ട അവസ്ഥയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്റെ വാക്കുകള്‍ക്ക് വിലയില്ലാതായിരിക്കുന്നെന്നും പഴയ നിലപാടുകളില്‍ നിന്ന് അദ്ദേഹം വിമര്‍ശിച്ചു. പാര്‍ട്ടിക്കൊപ്പം നിന്ന് പാര്‍ട്ടിക്ക് വിധേയനാകുന്ന പ്രതിപക്ഷ നേതാവാകുന്നതാണ് വി.എസ്സിന് നല്ലതെന്നും മാണി പറഞ്ഞു.

കേരളത്തിലേത് മാതൃകാഭരണമാണ്. ജനപ്രിയ ഭരണം കണ്ടുപഠിക്കാന്‍ ആളുകള്‍ ഇങ്ങോട്ട് വരുകയാണ്. ഇത് വലിയൊരു മാറ്റമാണെന്നും കോട്ടയം പ്രസ് ക്ലബ് സംഘടിപ്പിച്ച മുഖാമുഖത്തില്‍ സംസാരിയ്ക്കവെ കെ.എം മാണി പറഞ്ഞു.

Advertisement