Administrator
Administrator
വിട്ടുവീഴ്ചയോടെ മുന്നോട്ടുപോകുമെന്ന് ലിഗും മാണിയും
Administrator
Saturday 14th May 2011 3:26pm

kunjalikkuttiതിരുവനന്തപുരം: വിട്ടുവീഴ്ചാ മനോഭാവത്തോടെ മുന്നോട്ടുപോകുമെന്ന് കെ.എം മാണിയും, കുഞ്ഞാലിക്കുട്ടിയും. ഇരുവരും കൂടിക്കാഴ്ച നടത്തിയശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു .

മന്ത്രിസഭയിലെ വകുപ്പുകള്‍ സംബന്ധിച്ചോ സ്ഥാനമാനങ്ങള്‍ സംബന്ധിച്ചോ ലീഗുമായി ചര്‍ച്ച നടത്തിയിട്ടില്ലെന്ന് കെ.എം മാണി പറഞ്ഞു. അതിനെക്കുറിച്ചൊക്കെ നാളെ ചേരുന്ന യു.ഡി.എഫ് യോഗത്തിലും കേരളാ കോണ്‍ഗ്രസ് യോഗത്തിലും തീരുമാനിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

തിരഞ്ഞെടുപ്പില്‍ ഒരു പാര്‍ട്ടിക്കും ജനങ്ങള്‍ ഭൂരിപക്ഷം നല്‍കിയിട്ടില്ല. എല്ലാവരും വളരെ ഐക്യത്തോടും, പരസ്പര ധാരണയോടും കൂടി മുന്നോട്ടുപോകണമെന്നാണ് ജനഹിതമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വളരെ അച്ചടക്കത്തോടും, കൂട്ടായും കാര്യങ്ങള്‍ മുന്നോട്ടുകൊണ്ടുപോകുമെന്ന് യോഗത്തിനുശേഷം പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഭാവികാര്യങ്ങള്‍ ചര്‍ച്ചചെയ്യുന്നതിനായി നാളെ യു.ഡി.എഫ് യോഗം ചേരുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

Advertisement