എഡിറ്റര്‍
എഡിറ്റര്‍
പി.സി ജോര്‍ജ് പ്രശ്‌നം ചര്‍ച്ച ചെയ്യാന്‍ വിളിച്ച മാണി വിഭാഗം യോഗം മാറ്റിവച്ചു
എഡിറ്റര്‍
Tuesday 19th November 2013 10:34am

k.m-mani.

കോട്ടയം:പി.സി ജോര്‍ജിനെതിരായ നടപടി ചര്‍ച്ച ചെയ്യാന്‍ വിളിച്ച കേരള കോണ്‍ഗ്രസ്(എം) മൂന്നംഗസമിതി യോഗം മാറ്റിവച്ചു.

ജോര്‍ജിനെതിരെ നടപടി എടുക്കില്ലെന്ന് മാണി നേരത്തെ നിലപാടെടുത്തിരുന്നു. അതിനാല്‍ സമിതി ചേരുന്നതില്‍ പ്രസക്തിയില്ലെന്ന് ജോസഫ് വിഭാഗം അറിയിക്കുകയായിരുന്നു.

എന്നാല്‍ നേതാക്കളുടെ അസൗകര്യം മൂലമാണ് യോഗം മാറ്റിയതെന്നാണ് ഔദ്യോഗിക വിശദീകരണം. പി. സി ജോര്‍ജിനെതിരായ നടപടികള്‍ ചര്‍ച്ച ചെയ്യാനാണ് മൂന്നംഗ സമിതിയെ രൂപീകരിച്ചത്.

പാര്‍ട്ടി ചെയര്‍മാന്‍ കെ.എം മാണി, വര്‍ക്കിങ് ചെയര്‍മാന്‍ പി.ജെ ജോസഫ്, ഡെപ്യൂട്ടി ചെയര്‍മാന്‍ സി.എഫ് തോമസ് തുടങ്ങിയവരാണ് സമിതിയിലെ അംഗങ്ങള്‍.

എറണാകുളത്ത് ചേര്‍ന്ന ഉന്നതാധികാരസമിതി യോഗത്തില്‍ ജോര്‍ജിനെ സ്ഥാനത്ത് നിന്നും നീക്കണമെന്ന ആവശ്യം ജോസഫ് വിഭാഗം ഉന്നയിച്ചിരുന്നു. ഇതോടെയാണ് വിഷയത്തില്‍ തീരുമാനമെടുക്കാന്‍ മൂന്നംഗസമിതിയെ നിയോഗിച്ചത്.

Advertisement