Categories

മണി ഹാജരായില്ല, വിശദീകരണക്കത്ത് നല്‍കി

തൊടുപുഴ: അന്വേഷണസംഘത്തിന് മുന്നില്‍ ഹാജരാകാന്‍ കഴിയില്ലെന്ന് കാണിച്ച് സി.പി.ഐ.എം ഇടുക്കി ജില്ലാ സെക്രട്ടറി എം.എം.മണിയുടെ വിശദീകരണ കത്ത് അഭിഭാഷകര്‍ അന്വേഷണ സംഘത്തിനു കൈമാറി.

ചോദ്യം ചെയ്യലിനായി ഹാജരാകാന്‍ കഴിയില്ലെന്നും കൊലക്കുറ്റം ചുമത്തിയ കേസ് നിലനില്‍ക്കുന്നതല്ലെന്നും മണി കത്തില്‍ പറയുന്നു. തൊടുപുഴ ഡി.വൈ.എസ്.പി ഓഫിസില്‍ മണിയുടെ കത്തുമായി മൂന്ന് അഭിഭാഷകരടങ്ങിയ സംഘം രാവിലെ ഒന്‍പതു മണിയോടെ എത്തിയെങ്കിലും ഡി.വൈ.എസ്.പി എത്താത്തതിനാല്‍ കത്തു കൈമാറാനായിരുന്നില്ല. പിന്നീടു 11 മണിക്ക് വീണ്ടും എത്തിയാണ് ഇവര്‍ കത്തു കൈമാറിയത്.

ഇന്ന് രാവിലെ പതിനൊന്നുമണിയോടെ അന്വേഷണസംഘത്തിനു മുന്‍പില്‍ ഹാജരാകാനായിരുന്നു മണിയ്ക്ക് നല്‍കിയ നോട്ടീസില്‍ പറഞ്ഞിരുന്നത്. കേസുകള്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയ സാഹചര്യത്തില്‍ ഇന്ന് ചോദ്യം ചെയ്യലിന് ഹാജരായില്ലങ്കിലും നിയമനടപടിക്ക് സാധ്യതയില്ലെന്നാണ് മണിക്ക് ലഭിച്ച നിയമോപദേശം.ഇതോടെയാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്നിലെത്തേണ്ട എന്ന് മണി തീരുമാനിച്ചത്.

ഈ സാഹചര്യത്തില്‍, അടിയന്തരമായി ഹാജരാകണമെന്നാവശ്യപ്പെട്ട് അന്വേഷണസംഘം മണിക്കു മറ്റൊരു നോട്ടീസ് ഉടന്‍ നല്‍കിയേക്കും. മണി ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിക്കുള്ള മറുപടി അന്വേഷണ സംഘം ഇന്നു കോടതിയില്‍ നല്‍കും. അതിനു ശേഷം മണിയെ അറസ്റ്റ് ചെയ്യുന്നതിനെ കുറിച്ച് ഡയറക്ര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനില്‍ നിന്ന് വിശദീകരണം തേടാനും പ്രത്യേകസംഘം തീരുമാനിച്ചിട്ടുണ്ട്.

രാഷ്ട്രീയ പ്രതിയോഗികളെ ലിസ്റ്റ് തയ്യാറാക്കി വകവരുത്തിയിട്ടുണ്ടെന്ന മണിയുടെ പ്രസംഗത്തെത്തുടര്‍ന്നാണു മണിയ്‌ക്കെതിരെ കേസെടുത്തിരിക്കുന്നത്. മണിയുടെ ഹര്‍ജിയില്‍ കോടതിയുടെ അഭിപ്രായമെന്താണെന്ന് കേട്ടശേഷം മാത്രമേ ഇനി അറസ്റ്റിന്റെ കാര്യത്തില്‍ അന്തിമതീരുമാനമെടുക്കൂ.

Tagged with:


‘അഡ്മിന്റെ പ്രേരണ അതിജീവിക്കാന്‍ കഴിയാതെ ഒരു പാതിരാത്രിയില്‍ തെളിവെല്ലാം ഡിലീറ്റ് ചെയ്തിട്ട് അവന്‍ പോയി’; 2006 ല്‍ മകന്‍ ആത്മഹത്യ ചെയ്തതിന് പിന്നില്‍ ബ്ലൂവെയിലെന്ന വെളിപ്പെടുത്തലുമായി എഴുത്തുകാരി

ബ്ലൂവെയില്‍ ഗെയിമുമായി ബന്ധപ്പെട്ട ആത്മഹത്യ വാര്‍ത്തയാകുമ്പോള്‍ മുമ്പും സമാനസംഭവങ്ങളുണ്ടായിട്ടുണെന്ന് വെളിപ്പെടുത്തലുമായി എഴുത്തുകാരി എസ്. സരോജം.തിരുവനന്തപുരം വിളപ്പിന്‍ശാല സ്വദേശിയായ മനോദ് എന്ന പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയുടെ മരണത്തിന് പിന്നില്‍ ബ്ലൂവെയിലാണെന്ന അമ്മയുടെ വെളിപ്പെടുത്തലിന് പിന്നാലെയാണ് കേരളം വിഷയത്തില്‍ ആശങ്കപ്പെട്ടു തുടങ്ങിയത്.Also Read:  ‘മരണകള