തിരുവനന്തപുരം: ഭൂട്ടാന്‍ ലോട്ടറിയുടെ ഏജന്‍സികളായ മേഘ, മോണിക്ക എന്നീ സ്ഥാപനങ്ങളുടെ രജിസ്‌ട്രേഷന്‍ പുതുക്കേണ്ടെന്ന് ധനമന്ത്രി കെ.എം മാണിയുടെ നിര്‍ദേശം.

നികുതിവകുപ്പ് സെക്രട്ടറി വി.പി ജോയിക്കാണ് മന്ത്രി നിര്‍ദേശം നല്‍കിയത്. ലോട്ടറി മാഫിയ സാന്റിയാഗോ മാര്‍ട്ടിനുമായി ബന്ധമുള്ളവരാണ് ഈ ഏജന്‍സികള്‍.