എഡിറ്റര്‍
എഡിറ്റര്‍
പ്രസംഗം നിഷേധിച്ച് എം.എം. മണി
എഡിറ്റര്‍
Sunday 12th August 2012 10:13am

ഇടുക്കി: അടിമാലിയിലെ വിവാദ പ്രസംഗം നിഷേധിച്ച്കൊണ്ട് ഇടുക്കി മുന്‍ ജില്ലാ സെക്രട്ടറി എം.എം. മണി രംഗത്ത്. വാര്‍ത്ത വസ്തുതാ വിരുദ്ധമാണെന്നും അത്തരമൊരു പ്രസംഗം താന്‍ നടത്തിയിട്ടില്ലെന്നുമാണ് പത്രസമ്മേളനത്തില്‍ എം.എം. മണി പറഞ്ഞത്.

തന്റേതെന്ന രീതിയില്‍ പുറത്തുവന്ന പ്രസംഗം താന്‍ നിഷേധിക്കുന്നുവെന്നും ഇതിനുമുമ്പും ദോഷകരമായ രീതിയിലും നല്ല രീതിയിലും തന്നെക്കുറിച്ച് വാര്‍ത്തകള്‍ വന്നിട്ടുണ്ടെന്നും അതൊക്കെ സൗഹൃദപരമായി മാത്രമാണ് എടുത്തിട്ടുള്ളതെന്നും എന്നാല്‍ തന്റെ അന്ത്യം കണ്ടേ അടങ്ങൂ എന്ന മാധ്യമ നിലപാട് മാറ്റണമെന്നും മണി പറഞ്ഞു.

Ads By Google

ഇടുക്കി പത്താംമൈലില്‍ പ്രചരണ ജാഥക്ക് നേതൃത്വം നല്‍കിക്കൊണ്ട് താന്‍ സംസാരിച്ചിരുന്നെന്നും എന്നാല്‍ ബാലുവുമായി ബന്ധപ്പെട്ട യാതൊരു പരാമര്‍ശവും താന്‍ നടത്തിയിട്ടില്ലെന്നും മണി പറഞ്ഞു. തന്റെ കൂടെ എട്ട് നേതാക്കളുണ്ടായിരുന്നെന്നും മണി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

സംഭവത്തില്‍ കൃതൃമത്വം നടന്നെന്ന് ഉറപ്പാണ്. പീരുമേട്ടിലെ പ്രസംഗത്തിന് ശേഷം തനിക്കെതിരെ ഗൂഢാലോചന നടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഇടുക്കി പീരുമേട്ടില്‍ താന്‍ സംസാരിച്ചതിന്റെ ഫോട്ടോക്കൊപ്പമാണ് തന്റെ ശബ്ദരേഖ എന്ന പേരില്‍ പുതിയ വാര്‍ത്തകള്‍ വന്നത്. ഇതില്‍ കൃത്രിമത്വം നടന്നെന്ന് ഉറപ്പാണ്. തനിക്കെതിരെ ഗൂഢാലോചന നടന്നെന്നതിന് തെളിവാണിത്. മണി പറഞ്ഞു.
മണിയുടെ പ്രസ്താവന :

‘ചില ചാനലുകളിലും പത്രങ്ങളിലും ബാലുവിന്റെ വധവുമായി ബന്ധപ്പെട്ട് തികച്ചും വസ്തുതാവിരുദ്ധമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിച്ചിരുന്നു. ഇതെല്ലാം കളവും പ്രതിഷേധാര്‍ഹവുമായ വാര്‍ത്തയാണ്. എന്നെയും സി.പി.ഐ.എം. നെയും അപകീര്‍ത്തിപ്പെടുത്തുന്നതിന് വേണ്ടി രൂപപ്പെടുത്തിയതാണ്. ഇത് ഞാന്‍ നിഷേധിക്കുന്നു. കോടതിയുടെ പരിഗണനയിലിരിക്കുന്ന ഒരു കേസിനെ കുറിച്ച് ഇത്തരത്തിലൊരു പ്രസ്താവന ഞാന്‍ നടത്തിയിട്ടില്ല. എന്റെ പ്രസംഗത്തിന്റ ശബ്ദരേഖയെന്നും പറഞ്ഞ് വാര്‍ത്താചാനലുകള്‍ തികച്ചും വസ്തുതാവിരുദ്ധമായ കാര്യങ്ങളാണ് അവതരിപ്പിച്ചത്. ഇതില്‍ ഞാന്‍ അതിശക്തമായ പ്രതിഷേധം രേഖപ്പെടുത്തുകയും ചെയ്യുന്നു. പാര്‍ട്ടി നടത്തുന്ന ജില്ലാകാര്യം ഞാനും എട്ടോളം വരുന്ന നേതാക്കന്മാരും പറയുകയായിരുന്നു. പ്രക്ഷോഭം മുന്നോട്ട് കൊണ്ട് പോകുന്നതിന്റേയും അതിന്റെ പ്രാധാന്യം വിശദീകരിക്കുകയുമാണ് ചെയ്തത്. അത് കൊണ്ട് നിങ്ങള്‍ എന്റെ സുഹൃത്തുക്കള്‍ എന്റെ പ്രസ്താവന അര്‍ഹിക്കുന്ന പരിഗണനയോടെ കൊടുക്കണം’.

Advertisement