തിരുവനന്തപുരം: യു.ഡി.എഫില്‍ നിന്ന് ഇടത് മുന്നണിയിലേക്ക് ഇപ്പോള്‍ ഇല്ല. യു.ഡി.എഫ് വിടുന്നതിനെക്കുറിച്ച് ഞാന്‍ ഇതുവരെ ആലോചിച്ചിട്ടുപോലുമില്ല.

Ads By Google

ഇടതുമുന്നണിയിലേക്കുള്ള പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്റെ ക്ഷണത്തില്‍ നന്ദിയുണ്ട്. എന്നാല്‍ ഇപ്പോള്‍ എല്‍.ഡി.എഫിലേക്ക് ഇല്ലെന്ന് സൗമനസ്യത്തോടെ പറയുകയാണ്.

മുന്നണിബന്ധങ്ങള്‍ ശാശ്വതമല്ലെന്ന് ഒരു ചാനല്‍ അഭിമുഖത്തില്‍ പറഞ്ഞത് തികച്ചും സൈദ്ധാന്തികമായിട്ടാണ്.

യു.ഡി.എഫിനെ ശക്തിപ്പെടുത്താനാണ് ഇപ്പോള്‍ ശ്രമിക്കുന്നത്.  മുന്നണിയില്‍ നിന്നും വിട്ടുപോകാന്‍ എനിക്ക് കഴിയില്ല.