എഡിറ്റര്‍
എഡിറ്റര്‍
പാര്‍ട്ടിയില്‍ പ്രശ്‌നങ്ങളുണ്ടെന്ന് കെ.എം മാണി
എഡിറ്റര്‍
Tuesday 19th November 2013 12:38pm

k.m-mani.

തിരുവനന്തപുരം: പാര്‍ട്ടിയില്‍ പ്രശ്‌നങ്ങളുണ്ടെന്ന് കെ.എം മാണി. പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കുമെന്നും മാണി.

കേരള കോണ്‍ഗ്രസ് മാണി വിഭാഗം ഇന്ന് ചേരാനിരുന്ന മൂന്നംഗസമിതിയോഗം മാറ്റിവച്ച സാഹചര്യത്തിലാണ് മാണിയുടെ പുതിയ പ്രസ്താവന.

എന്നാല്‍ മൂന്നംഗംസമിതിയോഗം മാറ്റിവച്ചത് തന്റെ അസൗകര്യം മൂലമാണെന്ന് പി.ജെ ജോസഫ് അറിയിച്ചു. ഈ മാസം 27 ന് സമിതി വീണ്ടും യോഗം ചേരുമെന്നും പി.ജെ ജോസഫ് പറഞ്ഞു.

ജോര്‍ജിനെതിരെയുള്ള പരാതികള്‍ ചര്‍ച്ച ചെയ്യാന്‍ നിയോഗിച്ചിരുന്ന മൂന്നംഗസമിതി യോഗമാണ് ജോസഫ് വിഭാഗം പങ്കെടുക്കാത്തതിനെത്തുടര്‍ന്ന് മാറ്റിവച്ചത്.

മുന്നണി സംവിധാനത്തിന് വിപരീതമായി ബാധിക്കും വിധത്തില്‍ പി.സി ജോര്‍ജ് തുടര്‍ച്ചയായി പ്രസ്താവനകള്‍ നടത്തുന്ന സാഹചര്യത്തില്‍ ജോര്‍ജിനെതിരെ നടപടിയെടുക്കണമെന്നായിരുന്നു ജോസഫ് വിഭാഗത്തിന്റെ ആവശ്യം.

എന്നാല്‍ ജോര്‍ജിനെതിരെ നടപടിയെടുക്കില്ലെന്ന മാണിയുടെ നിലപാടിനെത്തുടര്‍ന്ന് മൂന്നംഗ സമിതിയോഗത്തിന്റെ പ്രസക്തി നഷ്ടപ്പെട്ടെന്ന വിലയിരുത്തലിനെത്തുടര്‍ന്നാണ് ജോസഫ് വിഭാഗം പങ്കെടുക്കാതിരിക്കാന്‍ തീരുമാനിച്ചതെന്നായിരുന്നു നേരത്തെ ലഭ്യമായിരുന്ന വിവരം.

പാര്‍ട്ടി ചെയര്‍മാന്‍ കെ.എം മാണി, വര്‍ക്കിങ് കമ്മിറ്റി ചെയര്‍മാന്‍ പി.ജെ ജോസഫ്, സി.എഫ് തോമസ് എന്നിവരാണ്  മൂന്നംഗസമിതിയോഗത്തിലെ അംഗങ്ങള്‍.

Advertisement