കോഴിക്കോട്: കോഴിക്കോട് മാന്‍ഹാളില്‍ കുടുങ്ങിയവരെ രക്ഷിക്കുന്നതിനിടെ മരണപ്പെട്ട നൗഷാദിന്റെ ഭാര്യ സഫ്രീന സര്‍ക്കാര്‍ ജോലിയില്‍ പ്രവേശിച്ചു.

റവന്യൂ വകുപ്പില്‍ ക്ലര്‍ക്ക് തസ്തികയിലാണ് സഫ്രീനയുടെ നിയമനം. ഇടതുസര്‍ക്കാരിനോടുള്ള എല്ലാ നന്ദിയും അറിയിക്കുന്നതായി സഫ്രീന പറഞ്ഞു.

[related1 =p’left’]ഭര്‍ത്താവിന്റെ മരണശേഷം ഒരുവര്‍ഷമായി വീട്ടില്‍ ഒതുങ്ങിക്കൂടിയിരുന്ന സഫ്രീനയുടെ ജീവിതത്തിലേക്കുള്ള തിരിച്ചുവരവുകൂടിയാണ് ഈ ജോലി.

ശനിയാഴ്ച പകല്‍ പതിനൊന്നോടെയാണ് സഫ്രീന കലക്ടറേറ്റിലെത്തിയത്. അവിടെ ജീവനക്കാര്‍ കാത്തുനിന്നിരുന്നു. ജോലിയില്‍ പ്രവേശിക്കാനുള്ള നടപടിക്രമങ്ങള്‍ സഹപ്രവര്‍ത്തകര്‍ എളുപ്പമാക്കി.

സര്‍ക്കാരിന്റെ ഈ തീരുമാനം മകളെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരുന്നതാണെന്ന് പാളയം പച്ചക്കറി മാര്‍ക്കറ്റില്‍ ചുമട്ടുതൊഴിലാളിയായ ബാപ്പ ഹംസക്കോയ പറഞ്ഞു.


Dont Miss കെജ്‌രിവാള്‍ 2 കോടി കൈക്കൂലി വാങ്ങുന്നത് നേരിട്ട് കണ്ടു: ഗുരുതര അഴിമതി ആരോപണവുമായി മുന്‍മന്ത്രി കപില്‍ മിശ്ര 


നൗഷാദ് മരിച്ചശേഷം അവള്‍ പുറത്തിറങ്ങാറില്ലായിരുന്നു. വീട്ടില്‍ മൂടിപ്പിടിച്ചിരിക്കും. അവള്‍ പുറത്തിറങ്ങി ആളുകളോട് സംസാരിച്ചുതുടങ്ങിയപ്പോള്‍ ഉണ്ടായ സന്തോഷം ചെറുതല്ല. എനിക്ക് ജീവനുള്ളിടത്തോളം കാലം ഈ സര്‍ക്കാരിനെ മറക്കാനാവില്ല- ഹംസക്കോയ പറഞ്ഞു.

കലക്ടറേറ്റിലേക്കുള്ള കത്തുകളെത്തുന്ന തപാല്‍ സെക്ഷനിലാണ് ജോലി. കത്തുകള്‍ വേര്‍തിരിച്ച് ഓരോ ഓഫീസിലേക്കും മാറ്റുന്ന ജോലിയായിരുന്നു ആദ്യ ദിവസം. അത് കുഴപ്പമില്ലാതെ ചെയ്തതായി സഫറീന പറഞ്ഞു. എല്ലാവരും സഹകരിക്കുന്നെന്നും അതില്‍ സന്തോഷമുണ്ടെന്നും സഫ്രീന പറ#്ഞു.

2015 നവംബര്‍ 26നായിരുന്നു നൗഷാദിന്റെ ജീവന്‍ കവര്‍ന്ന അപകടം. കോഴിക്കോട് തളി ഭാഗത്തെ മാന്‍ഹോള്‍ വൃത്തിയാക്കുന്നതിനിടയില്‍ കുടുങ്ങിപ്പോയ രണ്ട് ഇതരസംസ്ഥാന തൊഴിലാളികളെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു ഓട്ടോ ഡ്രൈവറായ നൗഷാദ് അപകടത്തില്‍പ്പെട്ടത്.