എഡിറ്റര്‍
എഡിറ്റര്‍
തട്ടമിടുന്നതിന് ബദലായി യൂണിഫോമിനോടൊപ്പം കാവി ഷാള്‍; മംഗളൂരുവില്‍ മതസ്പര്‍ധ വളര്‍ത്തി സംഘര്‍ഷമുണ്ടാക്കാന്‍ സംഘപരിവാര്‍ ശ്രമം
എഡിറ്റര്‍
Sunday 12th March 2017 6:53pm


മംഗളൂരു: മുസ്‌ലിം വിദ്യാര്‍ഥിനികളെ തട്ടമിടാന്‍ അനുവദിക്കുന്നുവെങ്കില്‍ തങ്ങള്‍ യൂണിഫോമിനോപ്പം കാവി ഷാള്‍ ധരിക്കുമെന്ന തീരുമാനവുമായി മംഗളൂരുവില്‍ സംഘര്‍ഷമുണ്ടാക്കാന്‍ സംഘപരിവാര്‍ ശ്രമം. കോളേജ് യൂണിഫോമിനൊപ്പം വിദ്യാര്‍ത്ഥികളോട് കാവി ഷാള്‍ ധരിക്കാന്‍ നിര്‍ദ്ദേശം നല്‍കി മതസ്പര്‍ധ ഉണ്ടാക്കാനാണ് മംഗളൂരുവില്‍ എ.ബി.വി.പിയും സംഘപരിവാറും ശ്രമിക്കുന്നത്.


Also read മണിപ്പൂരിലെ സ്വതന്ത്ര എം.എല്‍.എയെ കാണാനില്ല; ബി.ജെ.പി തട്ടിക്കൊണ്ട് പോയതെന്ന് കോണ്‍ഗ്രസ് 


ഭട്കലിലെ ഗവണ്‍മെന്റ് കോളേജില്‍ കാവി ഷാള്‍ ധരിക്കാതെ കോളേജിലെത്തിയ വിദ്യാര്‍ഥിയെ എ.ബി.വി.പി പ്രവര്‍ത്തകര്‍ ക്രൂരമായി മര്‍ദ്ദിച്ചിരുന്നു. രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ഥിയായ ജയന്ത് നായിക്കിനെയാണ് ഹിന്ദുവായിട്ടും കാവി ഷാള്‍ ധരിച്ചില്ലെന്ന കാരണത്താല്‍ ഈ മാസം ആദ്യം സംഘപരിവാറുകാര്‍ ആക്രമിച്ചത്. ഷാള്‍ ധരിക്കാത്തതിന്‍െ പേരില്‍ വിദ്യാര്‍ത്ഥികളെ മര്‍ദ്ദിക്കുന്ന സംഭവങ്ങള്‍ ദക്ഷിണ കന്നഡ, ഉത്തര കന്നഡ, ശിവമോഗ ജില്ലകളില്‍ പതിവായിരിക്കുകയാണെന്ന് ദി ഹിന്ദു റിപ്പോര്‍ട്ട് ചെയ്തു.


Dont miss വോട്ടിംഗ് യന്ത്രം നിരവധി രാജ്യങ്ങളില്‍ നിരോധിക്കപ്പെട്ടത്; നിരോധനം അട്ടിമറി നടന്നെന്ന കണ്ടെത്തലിനെ തുടര്‍ന്ന്


വര്‍ഗീയ പ്രശ്‌നങ്ങളുടെ പേരിലും സദാചാര ആക്രമണങ്ങളുടെ പേരിലും അക്രമ സംഭവങ്ങള്‍ പതിവായ ഈ ജില്ലകളില്‍ ഇപ്പോള്‍ ഷാളിന്റെ പേരിലാണ് സംഘപരിവാറുകള്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നത്. മുസ്‌ലിം പെണ്‍കുട്ടികള്‍ക്ക് ബുര്‍ഘ ധരിക്കാമെങ്കില്‍ തങ്ങള്‍ക്ക് ഷാള്‍ ധരിച്ച് കൂടെ എന്ന വാദവുമായാണ് ബുര്‍ഘക്കെതിരെ കാവി ഷാളുമായി ആര്‍.എസ്.എസ്, എ.ബി.വി.പി പ്രവര്‍ത്തകര്‍ ക്യാമ്പസുകളിലെ സമാധാന അന്തരീക്ഷം തകര്‍ക്കുന്നത്.

എന്നാല്‍ ഇതില്‍ ജാതിപരമായ ഒന്നും ഇല്ലെന്നാണ് എ.ബി.വി.പി പറയുന്നത് ഒരു വിഭാഗത്തില്‍പെട്ട വിദ്യാര്‍ഥികള്‍ക്ക് വസ്ത്രധാരണത്തില്‍ ഇളവ് നല്‍കുന്നത് അംഗീകരിക്കാനാകില്ലെന്നും അതാണ് ഷാളുമായി തങ്ങള്‍ വരുന്നതെന്നും മംഗളൂരു താലൂക്ക് എ.ബി.വി.പി കണ്‍വീനര്‍ സുജിത്ത് ഷെട്ടി വ്യക്തമാക്കി. മുസ്‌ലിം വിദ്യാര്‍ത്ഥികള്‍ ബുര്‍ഘ ധരിക്കുന്നതിനെതിരേ പ്രതിഷേധങ്ങള്‍ മംഗളൂരുവില്‍ നേരത്തെ ഉയര്‍ന്നിട്ടുണ്ട്. 2009ല്‍ ദക്ഷിണ കന്നഡയിലാണ് ബുര്‍ഘക്കെതിരായ സംഘപരിവാരത്തിന്റെ പ്രതിഷേധങ്ങള്‍ ആദ്യം ഉയരുന്നത്.

Advertisement